
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടക്കുന്ന സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കോട്ടയം റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ കീഴ്കുന്ന് കരയിൽ ശ്രീ ലോഡ്ജിൽ നിന്ന്
1.245കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ. എംഡി താമ്നേ (21/2026) ആണ് പിടിയിലായത്.ഇയാളിൽ നിന്ന് 133000/- രൂപ തൊണ്ടി പണവും കണ്ടെടുത്തു.ഇയാൾക്കെതിരെ ഒരു എൻ. ഡി. പി എസ് പ്രകാരം കേസെടുത്തു.
ഇൻസ്പെക്ടർ അഖിൽ. എ,എഇഐ(ജി)സന്തോഷ് കുമാർ, പിഒ സാജു പി.എസ്, എഇഐ(ജി) അനിൽകുമാർ, സി ഇ ഓ മാരായ സുമേഷ്. ഡി,രാഹുൽ മനോഹർ, രാഹുൽ പി ആർ, ഡബ്ല്യൂസിഇഒ വീണ എന്നിവർ ഉണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതെ സമയം കോട്ടയം റേഞ്ച് പാർട്ടി റബ്ബർ ബോർഡ് കീഴ് കുന്ന് ഭാഗങ്ങളിൽ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജുകളിൽ നടത്തിയ പരിശോധനയിൽ 40കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി. 22 കോട്പ കേസുകളിലായി 4400/-രൂപ പിഴ ഈടാക്കിയിട്ടുള്ളതാണ്.



