
ഡൽഹി: കരൂർ ദുരന്തത്തില്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ ചോദ്യം ചെയ്യല്‍ പൂർത്തിയായി.
രാവിലെ പത്തരയോടെ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യല്‍ 7 മണിക്കൂർ നീണ്ടു. മൂന്നാം തവണയാണ് വിജയ്‍യെ സിബിഐ ചോദ്യം ചെയ്തത്.
മുൻപ് ജനുവരി 12, 19 തീയതികളിലും വിജയ് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. അന്ന് നല്‍കിയ മൊഴിയില്‍ കൂടുതല്‍ വ്യക്തത തേടിയാണ് സിബിഐ വീണ്ടും വിജയ്‍യെ ചോദ്യം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വർഷം സെപ്റ്റംബർ 27 നാണ് കരൂരില്‍ വിജയ്‍യുടെ പാർട്ടിയായ ടിവികെ സംഘടിപ്പിച്ച പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ടത്. പിന്നാലെ ഒരു മാസത്തിന് ശേഷം സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേസ് സിബിഐ ഏറ്റെടുത്തിരുന്നു.



