വേനൽ കാലത്ത് പഴങ്ങൾ അമിതമായി കഴിക്കല്ലേ പണി കിട്ടും? വേനലില്‍ മുന്‍ഗണന നൽകേണ്ട പഴങ്ങൾ ഇവ

Spread the love

പുറത്തിറങ്ങി ക്ഷീണിച്ചു വരുമ്പോൾ ഈ ചൂടിൽ നിന്നും രക്ഷനേടാന്‍ നാം ആദ്യം തിരഞ്ഞെടുക്കുന്നത് പ്രകൃതിദത്തമായ പഴങ്ങളെയാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഉന്മേഷം പകരാനും പഴങ്ങള്‍ സഹായിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍, ‘പഴങ്ങള്‍ ആരോഗ്യത്തിന് നല്ലതാണ്’ എന്ന ധാരണയില്‍ അവ അമിതമായി കഴിക്കുന്നത് വേനല്‍ക്കാലത്ത് വിപരീതഫലം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

video
play-sharp-fill

ഏതൊരു ഭക്ഷണത്തെയും പോലെ പഴങ്ങളും കൃത്യമായ അളവിലും രീതിയിലും കഴിച്ചാല്‍ മാത്രമേ പൂര്‍ണമായ ഗുണം ലഭിക്കൂ. ചൂടുകാലത്ത് പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വേനല്‍ക്കാലം കടുക്കുന്നതോടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ നാം പ്രധാനമായും ആശ്രയിക്കുന്നത് പഴങ്ങളെയാണ്.

തണ്ണിമത്തന്‍, മാമ്പഴം, തൈര്, ജ്യൂസുകള്‍ എന്നിവയെല്ലാം നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാകുന്നു. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെങ്കിലും ‘അമിതമായാല്‍ അമൃതും വിഷം’ എന്ന ചൊല്ല് ഇവിടെയും പ്രസക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിതമായാല്‍ സംഭവിക്കുന്നത്

പഴങ്ങള്‍ അമിതമായി കഴിക്കുമ്പോള്‍ ശരീരത്തിലെത്തുന്നത് വലിയ അളവിലുള്ള ഫ്രക്ടോസ് (Fructose) അഥവാ സ്വാഭാവിക പഞ്ചസാരയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ധിപ്പിക്കാന്‍ കാരണമാകും. പ്രത്യേകിച്ച് പ്രമേഹമുള്ളവര്‍ മാമ്പഴം, ചക്ക തുടങ്ങിയ മധുരമേറിയ പഴങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്.

കൂടാതെ, പഴങ്ങളിലെ അമിതമായ നാരുകള്‍ (Fiber) ദഹനപ്രക്രിയയെ ബാധിച്ചേക്കാം. ചൂടുകാലത്ത് ദഹനവ്യവസ്ഥ താരതമ്യേന മന്ദഗതിയിലായിരിക്കും. ഈ സമയത്ത് അമിതമായി പഴങ്ങള്‍ കഴിക്കുന്നത് വയറുവേദന, ഗ്യാസ്, വയറിളക്കം എന്നിവയ്ക്ക് കാരണമാകാം. ചില പഴങ്ങള്‍ ശരീരത്തിലെ ചൂട് വര്‍ധിപ്പിക്കാനും (ഉദാഹരണത്തിന് അമിതമായ മാമ്പഴ ഉപഭോഗം) സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അളവ് ക്രമീകരിക്കുക- ഒരു ദിവസം രണ്ട് കപ്പ് പഴങ്ങള്‍ എന്നത് ആരോഗ്യകരമായ അളവാണ്.

രാത്രി വൈകി പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. ഇത് ദഹനപ്രശ്‌നങ്ങളും ഉറക്കക്കുറവും ഉണ്ടാക്കാം. വെറുംവയറ്റിലോ ഭക്ഷണത്തിന് ഇടയിലോ കഴിക്കുന്നതാണ് ഉത്തമം.

പഴങ്ങള്‍ നേരിട്ട് കഴിക്കുക. ജ്യൂസ് ആക്കി കുടിക്കുന്നതിനേക്കാള്‍ നല്ലത് പഴങ്ങള്‍ നേരിട്ട് കഴിക്കുന്നതാണ്. ഇത് ഫൈബര്‍ നഷ്ടപ്പെടാതെ ശരീരത്തിലെത്താന്‍ സഹായിക്കും

ജലാംശമുള്ളവ തിരഞ്ഞെടുക്കാം- തണ്ണിമത്തന്‍, വെള്ളരിക്ക, ഓറഞ്ച് തുടങ്ങിയ ജലാംശം കൂടുതലുള്ള പഴങ്ങള്‍ക്ക് വേനലില്‍ മുന്‍ഗണന നല്‍കി ഉള്‍പ്പെടുത്തുക.

അതായത്, പഴങ്ങള്‍ ധാരാളമായി കഴിക്കുന്നതിനേക്കാള്‍ നല്ല പഴങ്ങള്‍ മിതമായ അളവില്‍ കഴിക്കുന്നതാണ് ആരോഗ്യകരം. ഭക്ഷണത്തിന് പകരമായി പഴങ്ങള്‍ മാത്രം കഴിക്കുന്ന രീതി ഒഴിവാക്കി, സമീകൃതാഹാരത്തിന്റെ ഭാഗമായി അവയെ ഉള്‍പ്പെടുത്തുക.