
ബെംഗളൂരു: കർണാടകയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പൊലീസുകാർക്ക് ദാരുണാന്ത്യം. ചിത്രദുർഗയില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം.
റിസർവ് പൊലീസ് ഇൻസ്‌പെക്ടർമാർമാരായ മഞ്ജുനാഥ്, അംബരീഷ്, സച്ചിൻ എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ഈശ്വർ, മഹന്തേഷ് എന്നിവർക്കാണ് പരിക്കേറ്റത്.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ബെംഗളുരുവില്‍ നിന്ന് ബെല്ലാരിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവർ സഞ്ചരിച്ച കാർ, ചെല്ലക്കരയില്‍ വച്ചു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


