തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളിലേക്ക് കടക്കും; ചർച്ചകൾ അന്തിമഘട്ടത്തിൽ; എംപിമാർ മത്സരിക്കണോ എന്ന് ഹൈക്കമാന്റ് തീരുമാനിക്കും; വി ഡി സതീശൻ

Spread the love

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളിലേക്ക് കടക്കുമെന്നും ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

video
play-sharp-fill

എംപിമാർ മത്സരിക്കണമോ വേണ്ടയോ എന്നത് ഹൈക്കമാന്റ് തീരുമാനിക്കും. മുസ്ലിം ലീഗുമായി പ്രശ്നങ്ങള്‍ ഒന്നുമില്ല. അവർ ഒരു സീറ്റും കൂടുതല്‍ ചോദിച്ചിട്ടില്ലയെന്നും സീറ്റ് വെച്ച്‌ മാറുന്നതെല്ലാം ഫൈനല്‍ ഘട്ടത്തിലാണെന്നും വി ഡി സതീശൻ പറഞ്ഞു.

കെ സുധാകരന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് സതീശൻ ഒഴിഞ്ഞുമാറി. കെ സുധാകരന്റെ കാര്യത്തില്‍ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ സുധാകരനുമായി സംസാരിച്ച്‌ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളം സെറ്റ് ആണ് ഞങ്ങളും സെറ്റ് ആണ്. ഞങ്ങള്‍ അധികാരത്തില്‍ വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മുഖ്യമന്ത്രിയുടെ രണ്ട് പേജ് പരസ്യം കാണേണ്ടി വരില്ലല്ലോ. തെരഞ്ഞെടുപ്പിനായി യുഡിഎഫ് പൂര്‍ണ്ണ സജ്ജമാണ്.

അതേസമയം കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും.