
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ വൈകിട്ട് നടത്തുന്ന വാർത്താസമ്മേളനത്തിൽ കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെ സംസ്ഥാനത്ത് രാഷ്ട്രീയ ചലനം ശക്തമാകുന്നു. പ്രഖ്യാപനത്തിന് പിന്നാലെ തന്നെ തിരഞ്ഞെടുപ്പ് പോരിനിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് പ്രധാന രാഷ്ട്രീയ മുന്നണികൾ.
തീയതി പ്രഖ്യാപിച്ച ഉടൻ എൽഡിഎഫ് ഇന്ന് തന്നെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടും. സിപിഎമ്മിനൊപ്പം ഘടകക്ഷികളും അവരുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. സിപിഐയും ഇന്ന് തന്നെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം കഴിഞ്ഞ ഉടൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാർത്താസമ്മേളനം വിളിച്ച് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക നാളെയായിരിക്കും പുറത്തിറക്കുക. ബിജെപിയും നാളെ തന്നെ ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തും. എ ക്ലാസ് സീറ്റുകളിലെ സ്ഥാനാർത്ഥികളെയായിരിക്കും ബിജെപി ആദ്യം പ്രഖ്യാപിക്കുക. ഇന്നും നാളെയുമായി സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നാൽ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഔദ്യോഗിക തുടക്കമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group


