
ഡൽഹി: സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇന്സ്റ്റിറ്റ്യൂട്ടിൽ ജോലി നേടാൻ അവസരം. യങ് പ്രൊഫഷണൽ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്.
സി.എം.എഫ്.ആർ.ഐയുടെ കൊച്ചി ഓഫീസിലാണ് നിയമനം നടക്കുക. താല്പര്യമുള്ളവർ മാർച്ച് 15ന് മുൻപായി ഇമെയിൽ മുഖേന അപേക്ഷ നൽകണം. ശേഷം മാർച്ച് 20ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇന്സ്റ്റിറ്റ്യൂട്ടിൽ യങ് പ്രൊഫഷണൽ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 01.
ഒരു വർഷത്തേക്കാണ് പ്രാഥമിക നിയമനം. ഇത് മൂന്ന് വർഷംവരെ നീട്ടാം. കൊച്ചിയിലായിരിക്കും നിയമനം.
പ്രായപരിധി
21 വയസുമുതൽ 45 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഫിഷറീസ്/ അഗ്രികൾച്ചർ/ വെറ്ററിനറി/ കെമിക്കൽ സയൻസ് വിഷയങ്ങളിൽ ഏതിലെങ്കിലും പിജി നേടിയിരിക്കണം.
ഐപിആർ, ടെക്നോളജി മാനേജ്മെന്റ്, പേറ്റന്റ് ഫില്ലിങ്, പ്രൊജക്‌ട് മോണിറ്ററിങ്, ഡാറ്റ അനലിസിസ്, ഡോക്യുമെന്റേഷന്, കമ്പ്യൂട്ടർ എന്നിവയിൽ പരിജ്ഞാനം വേണം.
ഐസിഎആറിന് കീഴിലുള്ള ഗവേഷണ പ്രൊജക്ടുകളിൽ ജോലി ചെയ്ത് പരിചയമുള്ളവര്ക്ക് മുൻഗണന.
തെരഞ്ഞെടുപ്പ്
ഇന്റര്വ്യൂ മുഖേനയാണ് തെരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾ ആവശ്യമായ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാവണം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 42,000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ മാർച്ച് 20ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അതിന് മുൻപായി ചുവടെ നൽകിയ അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ യോഗ്യത സർട്ടിഫിക്കറ്റ് കോപ്പികൾ സഹിതം മാര്ച്ച് 15ന് മുൻപായി ചുവടെ നൽകിയ ഇമെയില് വിലാസത്തിലേക്ക് അയക്കണം[email protected]
ഇന്റര്വ്യൂവിന് യോഗ്യത നേടിയവരെ നേരിട്ട് ഇമെയിലിലൂടെ അറിയിക്കും. ഇന്റര്വ്യൂ സമയത്ത് ആവശ്യമായ യോഗ്യത സർട്ടിഫിക്കറ്റുകൾ കൈവശം കരുതണം.
Interview Date 20th March, 2026
Time 10:00 am
Venue In person at CMFRI,
Kochi-18, ICAR-Central Marine Fisheries Research Institute
(Near High Court of Kerala), Abraham Madamakkal Road,
Ernakulam North PO, Kochi, Kerala 682 018



