
കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച നാല് പേരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഏഴ് ലക്ഷം രൂപ വീതം ധനസഹായം നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. അത്തോളി സ്വദേശി ബഷീര്‍ വി, അഷറഫ്, കിണാശേരി സ്വദേശി ജബ്ബാര്‍ വി വി, തിരുവങ്ങൂര്‍ സ്വദേശി വിനോദ് കെ എന്നിവരുടെ ആശ്രിതര്‍ക്കാണ് ധനസഹായം ലഭിക്കുക. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അബ്ദുല്‍ ജലീല്‍ കെ പി യുടെ ചികിത്സാചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും.
നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച മലപ്പുറം ഏറനാട് സ്വദേശി ഡാനിഷിന്റെ കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
അതേസമയം തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയില്‍ മണല്‍ അടിഞ്ഞതിനെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാതെ തൊഴില്‍ നഷ്ടം നേരിട്ട മത്സ്യത്തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കും. 2433 മത്സ്യത്തൊഴിലാളികള്‍ക്ക് 91 ദിവസത്തെ തൊഴില്‍ നഷ്ടത്തിന് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നിരക്ക് പ്രകാരം നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


