ആലപ്പുഴയിൽ ഹൗസ് ബോട്ട് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്നു; കേസിൽ 22 കാരൻ പിടിയിൽ

Spread the love

ആലപ്പുഴ :പുന്നമട ജെട്ടിക്ക് കിഴക്കേകരയിൽ ഹൌസ് ബോട്ട് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 7ാം വാർഡിൽ കമ്പിയിൽ വീട്ടിൽ അദ്വൈത് (22) നെയാണ് ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത് .

video
play-sharp-fill

ഹൌസ് ബോട്ടിൽ കയറ്റാതിരുന്നതിലുള്ള വിരോധം നിമിത്തമാണ് ഹൌസ് ബോട്ടിലെ സ്രാങ്കായ രാജേഷ് കുമാറിനെ പ്രതി ആക്രമിച്ചത്. കേസിൽ 1ാം പ്രതിയായ പുന്നമട ശ്യാമിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ആലപ്പുഴ ഡി.വൈ.എസ്.പി മുകേഷ്.ജി.ബിയുടെ മേൽനോട്ടത്തിൽ ആലപ്പുഴ നോർത്ത് ഇൻസ്പെക്ടർ എം.ജെ അരുൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിപിൻദാസ്, സുജിത്ത് എന്നിവരടങ്ങിയ പോലീസ് പാർട്ടിയാണ് അദ്വൈതിനെ പടിികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.