തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിനുള്ള മെഷീനുകള്‍ തകരാറില്‍!

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിനുള്ള മെഷീനുകള്‍ തകരാറില്‍. നാല് ഉപകരണങ്ങളാണ് തകരാറിലായത്.

video
play-sharp-fill

2024ല്‍ കേടായ രണ്ട് മെഷീനുകള്‍ ഇതുവരെ നന്നാക്കിയിട്ടില്ലെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് രണ്ടു വർഷത്തിനിടെ രണ്ടു മെഷീനുകള്‍ കൂടി പണിമുടക്കിയത്.

ശസ്ത്രക്രിയ ഉപകരണങ്ങള്‍ ആംബുലൻസില്‍ സമീപത്തെ എസ്‌എറ്റി ആശുപത്രിയില്‍ എത്തിച്ചാണ് നിലവില്‍ അണുവിമുക്തമാക്കുന്നത്. ഇതോടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group