സംസ്ഥാനത്തെ പുതിയ എക്സൈസ് കമ്മീഷണർ നിയമനവും വിവാദത്തില്‍; ഐപിഎസ് ഉദ്യോഗസ്ഥനെ തന്നെ നിയമിച്ചത് ചോദ്യം ചെയ്ത് ഐഎസ്‌എസ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ എക്സൈസ് കമ്മീഷണർ നിയമനവും വിവാദത്തില്‍. ഐപിഎസ് ഉദ്യോഗസ്ഥനെ തന്നെ നിയമിച്ചത് ചോദ്യം ചെയ്ത് ഐഎസ്‌എസ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. നടപടി കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

video
play-sharp-fill

വിഷയത്തില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഡീഷണല്‍ എക്സൈസ് കമ്മീഷണർക്ക്, എക്സൈസ് കമ്മീഷണറുടെ അധികച്ചുമതലയാണ് നല്‍കിയിരിക്കുന്നത്.