
തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്.
ഭക്ഷണമെനുവില്‍ മാറ്റം വരുത്തിയും സമയക്രമീകരണം നടത്തിയും അടച്ചുപൂട്ടല്‍ ഒഴിവാക്കാൻ ശ്രമിക്കുകയാണ് ഹോട്ടല്‍ ഉടമകള്‍.
ഹോട്ടലുകള്‍, തട്ടുകടകള്‍, ഹോസ്റ്റലുകളിലെ മെസ്സ് എന്നിവകളെ കാര്യമായി തന്നെ പാചകവാതക ക്ഷാമം ബാധിച്ചിട്ടുണ്ട്.
പല ഹോട്ടലുകളിലും രണ്ട് ദിവസം കൂടി കഷ്ടിച്ച് കൊണ്ടുപോകാനുള്ള സിലിണ്ടറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ സിലിണ്ടറുകളെ പരമാവധി ഉപയോഗപ്പെടുത്താനാണ് ഹോട്ടല്‍ ഉടമകള്‍ ശ്രമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷണമെനുവില്‍ മാറ്റം വരുത്തുകയും, ഹോട്ടല്‍ പ്രവർത്തന സമയം പുനഃക്രമീകരിക്കുകയും, സാധാരണയായി ഉണ്ടാക്കാറുള്ളതില്‍ കുറച്ച് ഭക്ഷണം പാകം ചെയ്തും അടച്ചുപൂട്ടല്‍ ഒഴിവാക്കാനായാണ് ഹോട്ടലുടമകളുടെ ശ്രമം.



