തൃത്താലയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതര പരുക്ക്; കാലിന്റെ പിന്‍ഭാഗത്ത് മാംസം പൂര്‍ണ്ണമായി ഇളകിപ്പോയ നിലയില്‍; തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Spread the love

പാലക്കാട് : തൃത്താലയിൽ വയോധികയുടെ കാൽ തെരുവുനായ കടിച്ചുപറിച്ചു. ഒതളൂർ ഇട്ടേക്കാട്ടിൽ ഭാർഗവിയ്ക്കാണ് (73) തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റത്.

video
play-sharp-fill

വീടിൻ്റെ മുറ്റത്തുവെച്ചാണ് തെരുവുനായ ആക്രമിച്ചത്. തെരുവുനായ വയോധികയുടെ കാലിൻ്റെ പിൻഭാഗത്തെ മാംസം കടിച്ചെടുത്തിട്ടുണ്ട്.

തലയ്ക്കും കൈവിരലിനും പരുക്കേറ്റിട്ടുണ്ട്. ഭാർഗ്ഗവിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group