
ഒളശ: വൈഎംസിഎയുടെ 17ാം മത് എക്യൂമെനിക്കൽ ബൈബിൾ കൺവൻഷൻ നാളെ (2026 മാർച്ച് 15 ഞായർ) വൈകുന്നേരം 6.30 ന് വൈഎംസിഎയ്ക്ക് സമീപം പി റ്റി ബാബുവിൻ്റെ വസതിയിൽ വച്ചു നടക്കും.
ഫാ. എബി കെ ജോൺ കുറിച്ചിമല (വികാരി, സെന്റ് തോമസ് യാക്കോബായ പള്ളി, ചെങ്ങളം) മുഖ്യവചനസന്ദേശം നൽകും.
തുടർന്ന് പ്രസിഡൻ്റ് ലിജോ പാറെക്കുന്നുംപുറത്തിൻ്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഉന്നതവിജയം നേടിയ ദിയ മേരി അനിലിന് റ്റോണി ജെ കുട്ടോലമഠം അവാർഡ് നൽകി അനുമോദിക്കുമെന്ന് സെക്രട്ടറി ജയിൻ ജോൺ മാമ്പറമ്പിൽ അറിയിച്ചു. കൺവൻഷൻ ശേഷം എല്ലാവർക്കും അത്താഴം ക്രമീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


