
കൊല്ലം: പത്തനാപുരത്ത് മന്ത്രി കെ ബി ഗണേഷ് കുമാറിന് വെല്ലുവിളിയായി എൻഎസ്‌എസിലെ ഭിന്നത. മണ്ഡലത്തില്‍ എൻഎസ്‌എസ് രണ്ടുതട്ടിലാണ്.
തെരഞ്ഞെടുപ്പില്‍ എതിർ വിഭാഗം രംഗത്തിറങ്ങാൻ സാധ്യതയുണ്ട്. ഇതോടെ വോട്ട് ഭിന്നിക്കുമെന്ന ആശങ്കയിലാണ് ഇടതു നേതാക്കള്‍. ഗണേഷ് കുമാറിന് ഏകാധിപത്യമെന്ന് ചൂണ്ടിക്കാട്ടിയാണ് 19 അംഗ ഭരണ സമിതിയിലെ 10 പേർ രാജി വെച്ചത്. ഇതോടെ താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ട് ഭരണം അഡ്ഹോക്ക് കമ്മിറ്റിക്ക് നല്‍കുകയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ ഒറ്റക്കെട്ടായി ഗണേഷിനൊപ്പം നിന്ന് എൻഎസ്‌എസാണ് ഇപ്പോള്‍ രണ്ടു തട്ടിലായിരിക്കുന്നത്. ഗണേഷ് കുമാറിനെതിരെ ഒരു വിഭാഗം നേതാക്കള്‍ ജനറല്‍ സെക്രട്ടറിയെ സമീപിക്കുകയായിരുന്നു. ഇതോടെ യൂണിയൻ തന്നെ പിരിച്ചുവിടുകയായിരുന്നു.
എന്നാല്‍ ഒരു പ്രശ്നവും ഇല്ലെന്നും നായന്മാരുടെ ഇടയില്‍ അന്തച്ഛിദ്രമുണ്ടെന്ന് വരുത്തി തീർക്കാൻ കോണ്‍ഗ്രസ് നടത്തുന്ന ശ്രമമാണിത് എന്നുമാണ് ഗണേഷ് കുമാർ നേരത്തെ പ്രതികരിച്ചത്. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും വൻ ഭൂരിപക്ഷത്തില്‍ താൻ തന്നെ ജയിക്കുമെന്നും ഗണേഷ് അവകാശപ്പെടുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻഎസ്‌എസിന്‍റെ പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്‍റാണ് ഗണേഷ് കുമാർ. ഗണേഷിന്റെ നടപടികളില്‍ നേരത്തെ തന്നെ യൂണിയനില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. താലൂക്ക് യൂണിയനില്‍ 19 അംഗ ഭരണ സമിതിയാണ് ഉള്ളത്. ഇതില്‍ 10 പേർ രാജി വെച്ചു.
ഇതിനു പിന്നാലെയാണ് ഭരണസമിതി പിരിച്ചുവിട്ടത്. പത്മ കഫേ നിർമ്മാണത്തില്‍ അടക്കം ഭരണസമിതി അംഗങ്ങള്‍ ഗണേഷ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഗണേഷിന് ഏകാധിപത്യം എന്നായിരുന്നു അംഗങ്ങളുടെ വിമർശനം. എന്നാല്‍ താലൂക്ക് യൂണിയനില്‍ യാതൊരു പ്രശ്നവും ഇല്ലെന്നും തന്‍റെ അച്ഛന്‍റെ സമ്പാദ്യം കൊണ്ടാണ് താലൂക്ക് യൂണിയൻ തുടങ്ങിയതെന്നും ഗണേഷ് പ്രതികരിച്ചിരുന്നു.



