കോട്ടയത്ത് പൂട്ടിയത് 100 ഹോട്ടലുകൾ: ഹോട്ടൽ ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു:ഹോട്ടല്‍ മേഖലയെ ആശ്രയിക്കുന്ന പച്ചക്കറി, പലചരക്കു കടകള്‍, ഇറച്ചി, മീന്‍ വ്യാപാര കേന്ദ്രങ്ങളിലേക്കും തൊഴില്‍ നഷ്ടം വ്യാപിക്കുന്നു.

Spread the love

കോട്ടയം: ഓരോ ദിവസവും പൂട്ടുന്ന ഹോട്ടലുകളുടെ എണ്ണം കോട്ടയത്ത് വർധിക്കുന്നു. ഇതുവരെ പൂട്ടിയത് 100 ഹോട്ടലുകൾ. ഇന്നും പലയിടത്തും ഹോട്ടലുകൾക്ക് താഴ് വീഴും. പാചക വാതക പ്രതിസന്ധിക്ക് യാതൊരു മാറ്റവുമില്ല..
ജില്ലയില്‍ ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ കീഴില്‍ 1156 ഹോട്ടലുകളുണ്ടെന്നാണ് കണക്ക്.

video
play-sharp-fill

ഹോട്ടലുകളും തട്ടുകടകളും അടയ്ക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് ആയിരകണക്കിനു തൊഴിലാളികളാണ്. പാചകക്കാര്‍ മുതല്‍ ക്ലീനിങ് ബോയ് വരെയായി ഒരു ഹോട്ടലില്‍ അഞ്ചു മുതല്‍ മുപ്പതു വരെ പേര്‍ തൊഴിലെടുക്കുന്നുണ്ട്. ഏറ്റവും ചെറിയ ഹോട്ടലില്‍ പോലും മൂന്നു പേരുണ്ടാകും.

ഹോട്ടല്‍ തൊഴിലാളികളില്‍ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. തൊഴില്‍ നഷ്ടത്തിന്റെ മറവില്‍ ഇവരില്‍ പലരും സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്.
പ്രതിസന്ധി മാറിയാലും പലരും തിരികെ വരാന്‍ മടിക്കുന്നതും ഹോട്ടല്‍ മേഖല കാത്തിരിക്കുന്ന പ്രതിസന്ധിയാണ്. തിരികെ, വന്നാലും അതുവരെ ജോലി ചെയ്ത സ്ഥലങ്ങളിലേക്കു വരണമെന്നുമില്ല. പിന്നീട് അനുയോജ്യനായ തൊഴിലാളികളെ കണ്ടെത്തുകയെന്നതും വെല്ലുവിളിയാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടമകള്‍ക്കും വന്‍ നഷ്ടമാണുണ്ടാകുന്നത്, 90 ശതമാനം ഹോട്ടലുകളും വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്, പകുതിയിലേറെയും അന്നന്നത്തെ വരുമാനം കൊണ്ടു മാത്രം പിടിച്ചു നില്‍ക്കുന്നവയും. ലോണെടുത്തും പലിശയ്ക്കു വാങ്ങിയുമാണ് മിക്ക ഉടമകളും ഓരോ ദിവസം തള്ളിനീക്കിയിരുന്നത്.

ഒരു ദിവസമെങ്കിലും അടഞ്ഞു കിടന്നാല്‍ പല ഉടമകളുടെയും ജീവിതം പ്രതിസന്ധിയിലാകും. ഇതിനൊപ്പം ഹോട്ടല്‍ മേഖലയെ ആശ്രയിക്കുന്ന പച്ചക്കറി, പലചരക്കു കടകള്‍, ഇറച്ചി, മീന്‍ വ്യാപാര കേന്ദ്രങ്ങളിലേക്കും തൊഴില്‍ നഷ്ടം നീളും. മെനു കുറച്ചു പരമാവധി പിടിച്ചു നില്‍ക്കാനാണ് ഹോട്ടലുകളുടെ ശ്രമം. എന്നാൽ എത്ര ദിവസം ഇതിനാകുമെന്ന് വ്യക്തമല്ല.