പാലക്കാട് പൂരം വെടിക്കെട്ടിനിടെ അപകടം; നാല് പേര്‍ക്ക് പരിക്ക്;

Spread the love

പാലക്കാട്: കൂറ്റനാട് ആമക്കാവ് പൂരത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെ അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. വെടിക്കെട്ട് സമയത്ത് കല്ലുകളും മറ്റും തെറിച്ചാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

video
play-sharp-fill

വെടിക്കെട്ട് കാണാനായി കൂടി നിന്നവര്‍ക്കിടയിലേക്കാണ് കല്ലും ചീളുകളും തെറിച്ചുവീണത്. പരിക്കേറ്റവര്‍ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വെടിക്കെട്ട് നടത്തുമ്പോള്‍ ആളുകള്‍ സുരക്ഷിതമായ അകലം പാലിച്ചില്ല എന്ന വിമര്‍ശനമുണ്ട്.