മദ്യലഹരിയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര; മൂന്ന് യുവാക്കൾ കാർ ഓടിച്ചു കയറ്റിയത് സെക്രട്ടേറിയറ്റിനുള്ളിലേക്ക്;യുവാക്കൾ കസ്റ്റഡിയിൽ

Spread the love

തിരുവനന്തപുരം: മദ്യപിച്ച് സെക്രട്ടേറിയേറ്റിലേക്ക് കാർ ഓടിച്ചു കയറ്റിയ യുവാക്കൾ കസ്റ്റഡിയിൽ. മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്.

video
play-sharp-fill

കോട്ടയം, എറണാകുളം സ്വദേശികളാണ് കസ്റ്റഡിയിലായത്.

കൻോൺമെന്റ് ഗേറ്റ് വഴിയാണ് ഇവർ കാർ ഓടിച്ച് കയറ്റിയത്. ഗേറ്റ് ശ്രദ്ധിച്ചില്ലെന്നാണ് യുവാക്കൾ നൽകിയിരിക്കുന്ന മൊഴിയെന്ന് പൊലീസ് വ്യക്തമാക്കി. കഴക്കൂട്ടത്തേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ഗൂഗിള്‍ മാപ്പ് നോക്കി വഴിതെറ്റിയതാണ് ഇവർക്കെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group