
ഗ്യാസ് കരുതി ഉപയോഗിച്ചില്ലെങ്കില്‍ പണി കിട്ടുമെന്ന് ഉറപ്പാണ്. നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗ്യാസ് സിലിണ്ടറില്‍ എത്ര ഗ്യാസ് ബാക്കിയുണ്ടെന്ന് അറിഞ്ഞാല്‍ അതിനനുസരിച്ച് കരുതി ഉപയോഗിക്കാമെന്ന് വിചാരിക്കുന്നുണ്ടോ..
എല്‍.പി.ജി സിലിണ്ടറുകള്‍ കനത്ത സുരക്ഷാ മാര്ഗനിര്ദ്ദേശങ്ങളാല് നിര്‍മിക്കപ്പെട്ടവയാണ്. അതുകൊണ്ട് തന്നെ ഗ്യാസ് തീര്‍ന്നുകഴിയുമ്പോള്‍ മാത്രമാണ് അക്കാര്യം നമ്മള് അറിയുക. ബാക്കിയുള്ള ഗ്യാസ് എങ്ങനെ കണ്ടെത്തുമെന്നായിരിക്കും പലരും ചിന്തിക്കുന്നത്. വീട്ടില്‍ തന്നെ ചെറിയ ചില കാര്യങ്ങള്‍ ചെയ്താല്‍ ഇത് നമുക്ക് എളുപ്പം കണ്ടെത്താവുന്നതാണ്.
നനഞ്ഞ തുണി ഉപയോഗിച്ച് കണ്ടെത്താം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റവും ഫലപ്രദമായ ഒരു വഴിയാണ് നനഞ്ഞ തുണി ഉപയോഗിച്ചുള്ള പരിശോധന. ഒരു നനഞ്ഞ തുണി സിലിണ്ടറിന് ചുറ്റും പൊതിയുക. അപ്പോള്‍ സിലിണ്ടറിന്റെ ഉപരിതലം നനഞ്ഞിരിക്കും. ശേഷം തുണി നീക്കം ചെയ്യുക. കുറച്ചു സെക്കന്‍ഡുകള്‍ക്കകം തന്നെ നമുക്ക് എത്ര ഭാഗത്ത് ഗ്യാസ് ഉണ്ടെന്ന് കണ്ടെത്താം. അതായത് ഗ്യാസ് ഉള്ള ഭാഗത്ത് ഈര്‍പ്പമുണ്ടാകും. ഇല്ലാത്ത ഭാഗത്ത് പെട്ടന്ന് തന്നെ ഈര്‍പ്പം വറ്റിയിട്ടുണ്ടാകും.
ഭാരം ഉപയോഗിച്ച് കണ്ടെത്താം
സിലിണ്ടറിന്റെ ആകെ ഭാരത്തില്‍ നിന്ന് അതില്‍ രേഖപ്പെടുത്തിയിട്ടുള്ള ഒഴിഞ്ഞ ഭാരം കുറച്ചും ഗ്യാസിന്റെ അളവ് കണ്ടെത്താവുന്നതാണ്സി.
തീജ്വാലയുടെ നിറം
സ്റ്റൗവിലെ തീജ്വാലയുടെ നിറം മാറുന്നതും ദുര്‍ബലമാകുന്നതും ഗ്യാസ് തീരാറായതിന്റെ ലക്ഷണമാണ്. ശക്തമായ നീല നിറത്തിലുള്ള തീജ്വാലയാണെങ്കില് നിങ്ങളുടെ സിലിണ്ടറില്‍ ഗ്യാസ് അത്യാവശ്യം അവശേഷിക്കുന്നതായും അതേസമയം, ഓറഞ്ച്, മഞ്ഞ, ചുവപ്പ് പോലുള്ള നിറങ്ങളാണെങ്കില്‍ ഗ്യാസ് തീരായായി എന്നും സൂചിപ്പിക്കുന്നു.



