തൃശൂരില്‍ സിപിഎം മുൻ പ്രാദേശിക നേതാക്കൾ ബിജെപിയിൽ ചേർന്നു;നേതാക്കളെ എംടി രമേശ് പാർട്ടിയിലേയ്ക്ക് സ്വീകരിച്ചു

Spread the love

തൃശൂർ: തൃശൂരില്‍ സിപിഎം മുൻ പ്രാദേശിക നേതാക്കളായ രണ്ട് പേർ ബിജെപിയിൽ ചേർന്നു. തൃശൂർ ജില്ലയിലെ നടത്തറ, പാണഞ്ചേരി മേഖലകളിലെ മുൻ സിപിഎം പ്രവർത്തകരാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.

video
play-sharp-fill

മണ്ണുത്തി മുൻ ഏരിയാ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസൻ, മുൻ ലോക്കൽ കമ്മിറ്റി അംഗം കെ ജി ബൈജു എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഇവരെ പാർട്ടിയിലേയ്ക്ക് സ്വീകരിച്ചു