
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ജാതി മത ഭേദമന്യേ നിർധനരായ യുവതികൾക്ക് നൽകുന്ന വിവാഹ ധനസഹായ വിതരണം 2026 മാർച്ച് 19 വ്യാഴം ഉച്ചകഴിഞ്ഞ് 2 മണിക്ക് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കുമെന്ന് വിവാഹ ധനസഹായ സമിതി കൺവീനർ എ.കെ.ജോസഫ് അറിയിച്ചു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വിതരണ ഉദ്ഘാടനം നിർവ്വഹിക്കും.വിവാഹ സഹായ സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത അദ്യക്ഷത വഹിക്കും.
വൈദീക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം,അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവർ പ്രസംഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അറിയിപ്പ് ലഭിച്ചവർ19-ാം തീയതി ഉച്ചക്ക് ഒരു മണിക്ക് മുമ്പായി സാക്ഷ്യപത്രവും ആയി എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.



