​കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘ഹൈഡ്രോളിക് മോഡലിംഗ്’ ദേശീയ ശിൽപശാല നടത്തി; മുഖ്യാതിഥിയായി സംസ്ഥാന സർക്കാരിന്റെ ശാസ്ത്രോപദേഷ്ടാവ് എം.സി. ദത്തൻ

Spread the love

കോട്ടയം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലുള്ള കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഹൈഡ്രോളിക് മോഡലിംഗ് എന്ന വിഷയത്തിൽ ദേശീയ ശിൽപശാല സംഘടിപ്പിച്ചു.

video
play-sharp-fill

മൂന്നു ദിവസങ്ങളിലായി നടന്ന ശിൽപശാലയുടെ സമാപനസമ്മേളനത്തിൽ സംസ്ഥാന സർക്കാരിന്റെ ശാസ്ത്രോപദേഷ്ടാവ് എം.സി. ദത്തൻ മുഖ്യാതിഥിയായിരുന്നു.

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയൽ, നഗരങ്ങളിലെ വെള്ളപ്പൊക്കം ലഘൂകരിക്കൽ തുടങ്ങിയ മേഖലകളിൽ നൂതന സാങ്കേതിക വിദ്യകളുടെ പ്രായോഗിക പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ശില്പശാല നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈഡ്രോളിക് മോഡലിംഗിന്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ, വെള്ളപ്പൊക്ക നിയന്ത്രണം, വിവരങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ പ്രളയസാധ്യതാ മാപ്പിംഗ്, എസ്.ഡബ്ള്യു.എം.എം സോഫ്റ്റവേർ ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.

സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കെ.എസ്.സി.എസ്.ടി.ഇ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ പ്രൊഫ. കെ. പി. സുധീർ, ഐ.സി.സി.എസ് ഡയറക്ടർ ഡോ. കെ. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.