കെ. സുധാകരൻ അടക്കം മൂന്ന് എംപിമാർ കോണ്‍ഗ്രസ് നേതൃത്വത്തിന് മുമ്പില്‍ മത്സരിക്കാനായി കടുത്ത സമ്മർദ്ദം ചെലുത്തുന്നു:നോ പറഞ്ഞ് ഹൈക്കമാൻഡ്: ഡല്‍ഹിയില്‍ ഇന്നു നടക്കുന്ന സ്ഥാനാർഥി നിർണയ ചർച്ചകള്‍ക്ക് നില്‍ക്കാതെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി.

Spread the love

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് ചർച്ചകളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച്‌ കെ. സുധാകരൻ. ഡല്‍ഹിയില്‍ ഇന്നു നടക്കുന്ന സ്ഥാനാർഥി നിർണയ ചർച്ചകള്‍ക്ക് നില്‍ക്കാതെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി.

video
play-sharp-fill

തെരഞ്ഞെടുപ്പില്‍ കണ്ണൂർ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാനുള്ള താത്പര്യം കെ. സുധാകരൻ നേരത്തെതന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ എംപിമാർ മത്സരിക്കുന്നതില്‍ സംസ്ഥാനത്ത നേതാക്കള്‍ ശക്തമായി എതിർത്തിരുന്നു.

കൂടാതെ ഹൈക്കമാൻഡും ഇതുവരെയും ഇതിന് പച്ചക്കൊടി കാട്ടിയിട്ടില്ല. അതേസമയം സുധാകരനെ അനുനയിപ്പിക്കാൻ ഡല്‍ഹിയില്‍ പലഘട്ടങ്ങളിലായി ചർച്ച നടന്നു വരികയായിരുന്നു. ഇതിനിടെയാണ് സുധാകരൻ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ളവർ ഡല്‍ഹിയില്‍ ഉണ്ട്. എംപിമാരുമായി നേതാക്കള്‍ ആശയവിനിമയം നടത്തുമെന്ന് റിപ്പോർട്ടുകളും ഉണ്ടായിരുന്നു. സണ്ണി ജോസഫ് മത്സര സന്നദ്ധത അറിയിച്ച എംപിമാരായ കെ. സുധാകരൻ, അടൂർ പ്രകാശ് എന്നിവരുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

സീറ്റിന്റെ കാര്യത്തില്‍ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് അതൃപ്തി വ്യക്തമാക്കി തുടർചർച്ചകള്‍ക്ക് നില്‍ക്കാതെ സുധാകരൻ നാട്ടിലേക്ക് മടങ്ങിയതെന്നാണ് റിപ്പോർട്ട്. അതേസമയം പ്രതിഷേധിച്ചാണോ മടങ്ങുന്നതെന്ന ചോദ്യത്തിന്‌ കെ. സുധാകരൻ പ്രതികരിക്കാൻ തയ്യാറായില്ല. കെ. സുധാകരൻ അടക്കം മൂന്ന് എംപിമാർ കോണ്‍ഗ്രസ് നേതൃത്വത്തിന് മുമ്ബില്‍ മത്സരിക്കാനായി കടുത്ത സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍.