മതിൽ നിർമ്മാണത്തിനിടെ തൊഴിലാളികളുമായി സംസാരിച്ചുനിന്ന വീട്ടമ്മയെ ആക്രമിച്ചു; ഒളിവിൽ പോയ പ്രതി പിടിയിൽ; വസ്തു തർക്കത്തെത്തുടർന്നുള്ള വൈരാഗ്യം

Spread the love

തിരുവനന്തപുരം: വസ്തു തർക്കത്തിന്‍റെ പേരില്‍ വീട്ടമ്മയെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച പ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം.

video
play-sharp-fill

പള്ളിത്തുറ സ്വദേശിനിയായ റജീനാ സ്റ്റീഫനെ ആക്രമിച്ച റിബെല്ലോ റൂസ്‌വെല്‍റ്റിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തുമ്പ രാജീവ് ഗാന്ധി നഗറിലുള്ള തന്‍റെ പുരയിടത്തില്‍ മതില്‍ നിർമ്മിക്കുന്നതിനായി തൊഴിലാളികളുമായി സംസാരിച്ച് നിൽക്കുകയായിരുന്ന റജീനയെ അവിടെയെത്തിയ റിബെല്ലോ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

പ്രതിയും പരാതിക്കാരിയും തമ്മില്‍ വർഷങ്ങളായി വസ്തു തർക്കം നിലനിന്നിരുന്നു. പരിക്കേറ്റ റജീനയെ ബന്ധുക്കള്‍ ഉടൻ തന്നെ കഴക്കൂട്ടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിന്നാലെ പള്ളിത്തുറ ഭാഗത്ത് നിന്ന് കഴക്കൂട്ടം പൊലീസ് പിടികൂടുകയായിരുന്നു. റിബെല്ലോയ്‌ക്കെതിരെ തുമ്പ, കഴക്കൂട്ടം പൊലീസ് സ്റ്റേഷനുകളിലായി സമാനമായ മറ്റ് കേസുകള്‍ നിലവിലുണ്ട്.