സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്: സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്യും: ജി.സുധാകരനോട് സ്വീകരിക്കേണ്ട സമീപനവും ഇന്നത്തെ സെക്രട്ടേറിയറ്റില്‍ ചർച്ചയ്ക്ക് വരും.

Spread the love

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിപട്ടിക ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും.

video
play-sharp-fill

നേരത്തെ സ്ഥാനാർത്ഥികളെ തീരുമാനിക്കാതിരുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ചുള്ള ചർച്ചകള്‍ ഇന്ന് ഉണ്ടായേക്കും. കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കി ജില്ലാ കമ്മിറ്റിക്ക് നല്‍കിയ പട്ടികക്കെതിരെ ചിലയിടങ്ങളില്‍ വിമർശനം ഉയർന്നിരുന്നു.

പട്ടികയില്‍ മാറ്റമുണ്ടാകില്ലെങ്കിലും വിമർശനങ്ങള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. പ്രധാനപ്പെട്ട നേതാക്കന്മാർ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മാറ്റം ഉണ്ടാകില്ല. സ്ഥാനാർഥി നിർണയം പൂർണമായാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച്‌ പട്ടിക പ്രസിദ്ധീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി. സുധാകരനോട് സ്വീകരിക്കേണ്ട സമീപനവും ഇന്നത്തെ സെക്രട്ടേറിയറ്റില്‍ ചർച്ചയ്ക്ക് വരും. പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് പുറത്തുപോയ മുതിർന്ന നേതാവ് ജി.സുധാകരൻ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.