കോട്ടയം ജില്ലയിൽ മൂന്നു താലൂക്കുകൾക്ക് വെള്ളിയാഴ്ച അവധി: അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ; തൃശൂരിൽ ദുരിതാശ്വാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ അവധി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിലെ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കോട്ടയം വൈക്കം ചങ്ങനാശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷണൽ കോളേജുകൾക്കും അംഗൻവാടികൾക്കും അവധി ബാധകമായിരിക്കും. മീനച്ചിൽ , കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് അവധി ബാധകമായിരിക്കുക. തൃശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കായിരിക്കും അവധി ബാധകമാകുക.കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ഉണ്ടാകില്ല. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ പ്രവർത്തിക്കുമെന്നും ജില്ലാ കളക്ടർ ടി.സി സുഭാഷ് അറിയിച്ചു.