അഞ്ച് വർഷത്തിൽ ലക്ഷ്യമിട്ടത് 100 പാലങ്ങൾ; പൂർത്തിയാക്കിയത് 200;ബ്രിഡ്ജസ്@200 പ്രഖ്യാപനവുമായി മന്ത്രി മുഹമ്മദ് റിയാസ്

Spread the love

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ 200 പാലങ്ങൾ നാടിന് സമർപ്പിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്.
2021 ൽ പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയേൽക്കുമ്പോൾ 100 പാലങ്ങൾ പൂർത്തിയാക്കി നാടിന് സമർപ്പിക്കുക എന്നായിരുന്നു ലക്ഷ്യം വെച്ചതെന്ന് മന്ത്രി പറയുന്നു.

video
play-sharp-fill

പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കാൻ പ്രത്യേക സംവിധാനം ആരംഭിച്ചു. ഇപ്പോൾ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ 2000 കോടിയിലധികം രൂപ ചെലവഴിച്ച് 200 പാലങ്ങൾ യാഥാർത്ഥ്യമായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഈ യാത്രയിൽ കൂടെനിന്ന എല്ലാവരോടും മന്ത്രി പ്രത്യേക നന്ദി അറിയിച്ചു.

പൊതുമരാമത്ത് വകുപ്പിന്‍റെ പാലങ്ങൾ വിഭാഗം, ദേശീയപാതാ വിഭാഗം, കെസ്ടിപി, ആർബിഡിസികെ, കെആർഎഫ്ബി എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പാലങ്ങൾ പൂർത്തീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമയബന്ധിതമായി നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് മന്ത്രി നിരന്തരം റിവ്യൂ യോഗങ്ങൾ ചേരുകയും പ്രവൃത്തി നടക്കുന്നയിടങ്ങളിൽ നേരിട്ട് പരിശോധന നടത്തുകയും ചെയ്തു.