
കോട്ടയം : നിത്യ ജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്ത കട്ടൻകാപ്പികുടി മുടങ്ങാൻ സാധ്യതയെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ചൂണ്ടിക്കാട്ടി.
പാചക വാതക ക്ഷാമം മൂലം കാപ്പിപ്പൊടി യൂണിറ്റുകൾ അടച്ചിടേണ്ടിവരുമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
ചെറുകിട സ൦രംഭമായിട്ടാണ് നാടൻ കാപ്പിപൊടി നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചു മാത്രമേ കാപ്പികുരു വറുക്കാൻ സാധിക്കുകയുള്ളു.
നിലവിൽ ഒരു മാസത്തിൽ താഴെ വിൽപ്പന നടത്താനുള്ള കാപ്പിപൊടി മാത്രമേ വിൽപ്പനയ്ക്ക് ഉള്ളു . വാണിജ്യ ആവശ്യങ്ങൾക്ക് ഉള്ള സിലിണ്ടറിന്റെ ലഭ്യത ഇല്ലാതായതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ മേഖല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്യാസില്ലാതെ കാപ്പിപ്പൊടി ഉണ്ടാക്കാൻ സാധിക്കാത്ത സാഹചരൃത്തിൽ ഈ മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകണമെന്ന് ആവശൃപ്പെട്ടു ജില്ല ഭരണകൂടത്തെ സമീപിക്കുമെന്നു൦ എബി ഐപ്പ് പറഞ്ഞു.



