സ്വന്തം കാര്യം മാത്രം നോക്കി, എം.എല്‍.എ കുപ്പായം തുന്നിവെച്ച്‌ കീശ വീർപ്പിക്കാൻ നോക്കുന്ന നേതൃത്വത്തോട് ഈ പോക്ക് തുടർന്നാല്‍ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ വേറെ ആളെ നോക്കേണ്ടി വരുമെന്ന് അണികൾ: കേരളാ കോൺഗ്രസിൽ ജോസഫിനെ ഒതുക്കാൻ നീക്കം: അണികൾ അസംതൃപ്തർ.

Spread the love

കോട്ടയം: കേരളാ കോൺഗ്രസിലെ ചില നേതാക്കളുടെ കളികളിൽ അണികൾ അസംതൃപ്തർ. പലരും പാർട്ടി വിടാൻ ഒരുങ്ങുന്നു.
പി.ജെ ജോസഫിനെ ഒതുക്കി പാർട്ടി പിടിക്കാൻ മോൻസ് ജോസഫിൻ്റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങളില്‍ പ്രവർത്തകർക്ക് അസംതൃപ്തി.
കേരള കോണ്‍ഗ്രസിന്റെ ഭാവിയെ ബാധിക്കുന്ന തരത്തില്‍ പ്രതിസന്ധി മാറുന്നു.

video
play-sharp-fill

പി.ജെ ജോസഫിന് പ്രായാധിക്യത്തെ തുടർന്ന് പാർട്ടിയില്‍ പഴയ സ്ഥാനമില്ല.
നേതാക്കള്‍ ഭൂരിഭാഗവും മോൻസിനൊപ്പം ചേർന്നു. ഇപ്പോള്‍ മോൻസ് തീരുമാനിക്കുന്നതാണ് പാർട്ടിയില്‍ നടക്കുന്നത് എന്ന അഭിപ്രായമാണ് അണികള്‍ക്കുള്ളത്.

കുട്ടനാട് സീറ്റിലെ പേയ്മെൻ്റ് സ്ഥാനാർഥി ആരോപണമാണ് അണികള്‍ ഉയർത്തുന്നത്. ഇടുക്കിയും ഏറ്റുമാനൂരും വിട്ടുകൊടുത്ത് കുട്ടനാട് സീറ്റ് മാത്രം പാർട്ടി നിലനിർത്താൻ ശ്രമിക്കുന്നത് ആർക്ക് വേണ്ടിയാണെന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്.
കുട്ടനാട് സീറ്റ് ഒരു മുതലാളിക്ക് വിറ്റു കാശാക്കി എന്ന നാണംകെട്ട യാഥാർത്ഥ്യമാണ് ഇപ്പോള്‍ സ്വന്തം അണികള്‍ തന്നെ വിളിച്ചുപറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തം കാര്യം മാത്രം നോക്കി, എം.എല്‍.എ കുപ്പായം തുന്നിവെച്ച്‌ കീശ വീർപ്പിക്കാൻ നോക്കുന്ന നേതൃത്വത്തോട് ഈ പോക്ക് തുടർന്നാല്‍ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ വേറെ ആളെ നോക്കേണ്ടി വരും. കോണ്‍ഗ്രസിനെ സുഖിപ്പിച്ച്‌ സ്വന്തം സീറ്റില്‍ മാത്രം ജയിക്കാൻ മോൻസ് നോക്കുന്ന ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും അണികള്‍ പറയുന്നു.
അതേ സമയം സീറ്റുകള്‍ ഏറ്റെടുക്കുമെന്നു ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ്. കുട്ടനാട് സീറ്റില്‍ പേയ്മെൻ്റ് സ്ഥാനാർഥി ആരോപണം ഉയരാതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

കുട്ടനാട്ടിലും ഇടുക്കിയിലും ചങ്ങനാശ്ശേരിയിലും വിജയസാധ്യതയുള്ള നേതാക്കള്‍ ജോസഫ് ഗ്രൂപ്പില്‍ ഇല്ല എന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം കെ.പി.സി.പി.സിയെ അറിയിച്ചിരിക്കുന്നത്.
ഇതിനിടെ ചങ്ങനാശേരിയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പ്രമേയം പാസാക്കി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.