മില്‍മയുടെയും കേരഫെഡിന്റെയും വിദേശ വിപണന കരാറുകള്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ കമ്പനിക്ക്: മന്ത്രിക്കും ഭാര്യയ്ക്കും വിജിലൻസ് കുരുക്കാകുമോ: പത്തനാപുരത്ത് ചർച്ച ചെയ്യാൻ ഒരു വിഷയംകൂടി

Spread the love

തിരുവനന്തപുരം: മില്‍മയുടെയും കേരഫെഡിന്റെയും വിദേശ വിപണന കരാറുകള്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ കമ്പനിക്ക് നല്‍കിയതിനെച്ചൊല്ലിയുള്ള വിവാദം പുതിയ രാഷ്ട്രീയ പോര്‍മുഖമാകുന്നു.
വാളകത്തെ പഴയ ‘5000 കാമുകി’ പരാമര്‍ശവും പുതിയ സ്വജനപക്ഷപാത ആരോപണങ്ങളും പത്തനാപുരത്ത് ഗണേഷ് കുമാറിനെതിരെ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് യു.ഡി.എഫ്.

video
play-sharp-fill

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജ്യോതികുമാര്‍ ചാമക്കാലയെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ മത്സരം കടുക്കുമെന്ന് ഉറപ്പായി. ഇതിനിടെ മന്ത്രിയുടെ ഭാര്യ ബിന്ദു മേനോന്‍ സി.ഇ.ഒ ആയ ‘മിഡ്നൈറ്റ് സണ്‍ ഗ്ലോബല്‍’ എന്ന കമ്പനിക്ക് വഴിവിട്ട സഹായം നല്‍കിയതില്‍ വിജിലന്‍സ് അന്വേഷണം വരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. വിജ്ഞാപനമോ താല്‍പ്പര്യപത്രമോ ഇല്ലാതെയാണ് കേരഫെഡ് വെളിച്ചെണ്ണയുടെയും മില്‍മ ഉല്‍പ്പന്നങ്ങളുടെയും വിദേശ വിതരണാവകാശം മന്ത്രിയുടെ വീടിന്റെ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിക്ക് നല്‍കിയത്.

സാധാരണ മൊത്ത വ്യാപാരികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ 15 ശതമാനം അധിക കമ്മീഷന്‍ നല്‍കാന്‍ ഉന്നതതല സമ്മര്‍ദ്ദമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പ്രതിപക്ഷം ഏറ്റെടുത്തുകഴിഞ്ഞു. വിദേശ വിപണിയില്‍ മറ്റൊരു കമ്പനിക്കും നല്‍കാത്ത സവിശേഷ പരിഗണന ഈ കമ്പനിക്ക് നല്‍കിയത് അഴിമതി നിരോധന നിയമത്തിന്റെ ലംഘനമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രിയുടെ കുടുംബാംഗം നേരിട്ട് ഗുണഭോക്താവാകുന്ന ഇത്തരം ഇടപാടുകള്‍ എല്‍.ഡി.എഫിനുള്ളിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ടെന്‍ഡര്‍ നടപടികളില്ലാതെയാണ് കരാര്‍ നല്‍കിയതെന്ന് മില്‍മ ചെയര്‍മാന്‍ തന്നെ സമ്മതിച്ചത് ഗണേഷ് കുമാറിന് തിരിച്ചടിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനാപുരത്ത് ശക്തനായ എതിരാളിയായി ചാമക്കാല എത്തിയതോടെ, ഈ അഴിമതി ആരോപണങ്ങള്‍ മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാക്കാനാണ് യു.ഡി.എഫ് നീക്കം. ഭരണഘടനാപരമായ പദവി ദുരുപയോഗം ചെയ്ത് സ്വജനപക്ഷപാതം നടത്തിയ മന്ത്രിക്കും ഭാര്യയ്ക്കുമെതിരെ വരും ദിവസങ്ങളില്‍ വിജിലന്‍സിന് പരാതി നല്‍കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മില്‍മയുടെയും കേരഫെഡിന്റെയും ഉല്‍പ്പന്നങ്ങള്‍ വിദേശത്ത് വിപണനം ചെയ്യാനുള്ള കരാറുകള്‍ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ കമ്പനിക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

വിജ്ഞാപനമോ ടെന്‍ഡര്‍ നടപടികളോ ഇല്ലാതെ മന്ത്രിപത്‌നി സി.ഇ.ഒ ആയ ‘മിഡ്നൈറ്റ് സണ്‍ ഗ്ലോബല്‍’ എന്ന കമ്പനിക്ക് വഴിവിട്ട സഹായം നല്‍കിയതില്‍ വന്‍ അഴിമതി ആരോപണമാണ് ഉയരുന്നത്. മന്ത്രിയുടെ ഔദ്യോഗിക വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ കമ്പനിക്ക് കേരഫെഡ് വെളിച്ചെണ്ണ ദുബായിലും മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളിലും വില്‍ക്കാനുള്ള കുത്തകാവകാശമാണ് ലഭിച്ചിരിക്കുന്നത്.

മൊത്തവ്യാപാര ഏജന്റിനെ നിശ്ചയിക്കാന്‍ കരാര്‍ വിളിക്കേണ്ടതില്ലെന്നാണ് കേരഫെഡ് നല്‍കുന്ന വിശദീകരണമെങ്കിലും, വിദേശ വിപണിയില്‍ മറ്റൊരു കമ്പനിക്കും ഇത്തരമൊരു സൗകര്യം നല്‍കിയിട്ടില്ല. 2024 നവംബറില്‍ ഒപ്പിട്ട കരാര്‍ പ്രകാരം സാധാരണ മൊത്ത വ്യാപാരികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ 15 ശതമാനം അധിക കമ്മീഷന്‍ മന്ത്രിയുടെ ഭാര്യയുടെ കമ്പനിക്ക് നല്‍കാന്‍ ഉന്നതതല സമ്മര്‍ദ്ദമുണ്ടായതായും വിവരമുണ്ട്. 2025 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ടണ്‍ കണക്കിന് വെളിച്ചെണ്ണയാണ് ഈ ഇടപാടിലൂടെ കയറ്റി അയച്ചത്.

സമാനമായ രീതിയില്‍ മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ വിദേശത്ത് വില്‍ക്കാനുള്ള കരാറും ടെന്‍ഡര്‍ നടപടികളില്ലാതെയാണ് ഈ കമ്പനി സ്വന്തമാക്കിയത്. കമ്പനി താല്‍പ്പര്യപ്പെട്ടു വന്നപ്പോള്‍ ചര്‍ച്ച നടത്തി കരാര്‍ നല്‍കുകയായിരുന്നുവെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി തന്നെ വെളിപ്പെടുത്തിയത് സ്വജനപക്ഷപാത ആരോപണത്തിന് അടിവരയിടുന്നു. മാസം കുറഞ്ഞത് 25 ലക്ഷം രൂപയുടെ ബിസിനസ് നടത്തണമെന്ന വ്യവസ്ഥയിലാണ് ഈ സഹായം.
മന്ത്രിയുടെ കുടുംബാംഗം നേരിട്ട് ലാഭമുണ്ടാക്കുന്ന ഇത്തരം ഇടപാടുകള്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നിരിക്കെ, വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്. പത്തനാപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജ്യോതികുമാര്‍ ചാമക്കാല എത്തിയതോടെ ഈ വിവാദം രാഷ്ട്രീയമായി കത്തിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.