കേരളത്തില്‍ പാചകവാതക പ്രതിസന്ധി രൂക്ഷം; സ്‌കൂളുകളില്‍ വിറകടുപ്പ് ഉപയോഗിക്കുന്നതിന് ചെലവാകുന്ന അധിക തുക നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

Spread the love

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ സ്‌കൂളുകളില്‍ വിറകടുപ്പ് ഉപയോഗിക്കുന്നതിന് ചെലവാകുന്ന അധിക തുക നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ്.

video
play-sharp-fill

നിലവില്‍ നല്‍കിവരുന്ന തുകയേക്കാള്‍ വിറകിന് ചെലവാകുന്ന അധിക തുകയാണ് നല്‍കുക. സ്കൂളുകളില്‍ വിറകടുപ്പില്‍ പാചകം ചെയ്യുന്നതിന് നേരത്തെയുണ്ടായിരുന്ന വിലക്കും നീക്കി. സംസ്ഥാനത്ത് സ്കൂളുകളില്‍ പാചകവാതക ദൗർലഭ്യം നേരിടുന്ന സാഹചര്യത്തില്‍ ഉച്ചഭക്ഷണ വിതരണം തടസപ്പെടാതിരിക്കാനാണ് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടർ പുതിയ നിർദേശം നല്‍കിയത്.

കേരളത്തില്‍ രൂക്ഷമായ പാചകവാതക പ്രതിസന്ധി നേരിടുകയാണ്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ കിട്ടാതായതോടെ ഹോട്ടല്‍, കാറ്ററിംഗ് മേഖലയില്‍ പ്രതിസന്ധി രൂക്ഷമാണ്. എറണാകുളം ജില്ലയില്‍ മാത്രം രണ്ടു ദിവസത്തിനിടെ അടച്ചത് നൂറിലേറെ ഹോട്ടലുകളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടുകളിലെ പാചകം ഇൻഡക്ഷൻ കുക്കറിലേക്ക് മാറുന്ന പ്രവണതയും കണ്ടുതുടങ്ങിയിട്ടുണ്ട്. വൈദ്യുതി ഉപഭോഗം ഇതോടെ കുതിച്ചുയരുമെന്ന ആശങ്കയിലാണ് കെ.എസ്.ഇ.ബി.