ജി.സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥി: വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു.

Spread the love

ആലപ്പുഴ:
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മുതിർന്ന സി പി എം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ.
പുന്നപ്ര പറവൂരിലെ വീട്ടില്‍ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

video
play-sharp-fill

താൻ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തള്ളിയ അദ്ദേഹം, ഒരു പ്രതിപക്ഷ പാർട്ടിയുമായും താൻ ചർച്ച നടത്തിയിട്ടില്ലെന്നുമൊക്കെ പറഞ്ഞ ശേഷമാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
എം.എ. ബേബി വീട്ടിലെത്തി തന്നെ കണ്ടിരുന്നു. ഇത് സൗഹൃദപരമായ കൂടിക്കാഴ്ചയായിരുന്നു.

ആരും നിർബന്ധിച്ചിട്ടല്ല താൻ പാർട്ടിയില്‍ ചേർന്നത്. ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യം തനിക്കുണ്ട്. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രി സജി ചെറിയാനെയും സുധാകരൻ വിമർശിച്ചു. കുന്തവും കുടചക്രവും പറയരുത്. ഭരണഘടനയെ ബഹുമാനിക്കണം.

പാർട്ടിയെ അധിക്ഷേപിക്കാൻ താനില്ല. ഒരു പാർട്ടിയിലും ചേരില്ല.
സി പി എം നേതൃത്വത്തെയും വിമർശിച്ചു. നേതാക്കൾ ആത്മ പരിശോധന നടത്തണമെന്നും പറഞ്ഞു.