കായികക്ഷമത പരീക്ഷയില്‍ തോറ്റവർക്ക് പൊലീസില്‍ ഇൻസ്പെക്ടറായി നിയമനം: പരീക്ഷയിൽ പങ്കെടുക്കാത്തയാൾക്കും നിയമനം

Spread the love

തിരുവനന്തപുരം: കായികക്ഷമത പരീക്ഷയില്‍ തോറ്റവർക്ക് പൊലീസില്‍ ഇൻസ്പെക്ടറായി നിയമനം. ബോഡി ബില്‍ഡർമാരായ ഷിനു ചൊവ്വരയെയും ചിത്തരേഷിനെയും ഇൻസ്പെക്ടർമാരായി നിയമിച്ച്‌ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി.

video
play-sharp-fill

ഇരുവരുടെയും സ്പോർട്സ് ക്വാട്ടയില്‍ നിയമിക്കാനുള്ള തീരുമാനം വിവാദമായിരുന്നു. സിപി എം നേതൃത്വവുമായി അടുത്ത ബന്ധമുള്ളവരാണ് ഷിനുവും ചിത്തരേഷും. കായികക്ഷമത പരീക്ഷയില്‍ പങ്കെടുത്തിരുന്നെങ്കിലും ഷിനു പരാജയപ്പെട്ടിരുന്നു. ചിത്തരേഷ് പങ്കെടുക്കുകയും ചെയ്തിരുന്നില്ല.

ഇരുവർക്കും വീണ്ടും കായികക്ഷമത പരീക്ഷ നടത്താൻ ആലോചിച്ചിട്ടുണ്ടായിരുന്നെങ്കിലും പിന്നീട് അതുണ്ടായില്ല.
നീന്തല്‍ താരം സജൻ പ്രകാശ് ഉള്‍പ്പെടെയുള്ളവരെ പൊലീസില്‍ നിയമിച്ചപ്പോള്‍ മെഡിക്കല്‍ പരിശോധന മാത്രമേ നടത്തിയിരുന്നുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ടുതന്നെ ഇവർക്ക് കായികക്ഷമത പരിശോധന ആവശ്യമില്ല എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഇരുവരെയും പൊലീസില്‍ നിയമിക്കുന്നതിനെ മുൻ സംസ്ഥാന പൊലീസ് മേധാവി എതിർത്തിരുന്നു.