സ്വന്തം അമ്മയുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി രണ്ടര പവന്റെ മാല പൊട്ടിച്ച കേസിലെ പ്രതി പിടിയിൽ.

Spread the love

പെരിങ്ങോം :അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന വയോധികയായ മാതാവിൻ്റെ കഴുത്തില്‍ കത്തി വെച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രണ്ടര പവൻ്റെ മാല പൊട്ടിച്ചു കൊണ്ടുപോയ മകനെ ഇടുക്കിയില്‍ വെച്ച്‌ പെരിങ്ങോം പോലീസ് പിടികൂടി.

video
play-sharp-fill

വെള്ളോറ എടോളിയിലെ കല്ലറക്കല്‍ വട്ടക്കാവുങ്കല്‍ ഹൗസിലെ ഡെൻസി ജോയി (45)യെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പയ്യന്നൂർ ഡിവൈ.എസ്.പി. പി. എല്‍. ഷൈജുവിൻ്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘത്തിലെ പെരിങ്ങോം ഇൻസ്പെക്ടർ ടി.കെ.മുകുന്ദൻ, എസ്.ഐ. സവ്യസാചി ,

ഗ്രേഡ് എസ്.ഐ.മാരായ ജോഷി മോൻ, സെയ്ദ് ,സീനിയർ സിവില്‍ പോലീസ് ഓഫീസർ വിൻസെൻ്റ് സോബേർസ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ ഇടുക്കിയില്‍ വെച്ചാണ് ഇന്നലെ രാത്രിപോലീസ് സംഘം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം രണ്ടിന് രാവിലെ 10.30 മണിക്ക് എടോളിയിലെ വീട്ടില്‍ വെച്ചാണ്‌എല്‍സി ജോയി (69) യുടെ കഴുത്തില്‍ കത്തി വെച്ച്‌ പ്രതിമാല കവർന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.