
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം തിരുവനന്തപുരത്ത് സംഘര്‍ഷത്തിലവസാനിച്ചു. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവങ്ങള്‍ നടന്നത്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസുകളില്‍ മന്ത്രി ഗണേഷ് കുമാറിനെതിരായ പോസ്റ്ററുകള്‍ ഒട്ടിച്ചായിരുന്നു പ്രതിഷേധിച്ചു. എന്നാല്‍ പൊലീസ് പോസ്റ്ററുകള്‍ കീറിമാറ്റിയതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഉന്തും തള്ളും ഉണ്ടായതോടെ സ്ഥിതി സംഘര്‍ഷത്തിലേക്ക് നീങ്ങി.
ഇതിനിടെ ഒരു പൊലീസുകാരനെ മര്‍ദിച്ചുവെന്നാരോപിച്ച് പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചു. എന്നാല്‍ മറ്റ് പ്രവര്‍ത്തകര്‍ ഇത് തടയാന്‍ ശ്രമിച്ചതോടെ വീണ്ടും സംഘര്‍ഷം ശക്തമായി. തുടര്‍ന്ന് ചില പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്ത് നിന്ന് നീക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രി ഗണേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസ് പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചുവെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണമുണ്ടായതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പൊലീസിനെ പ്രവര്‍ത്തകര്‍ മര്‍ദിച്ചിട്ടില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.



