പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി; നഗരത്തിൽ കർശന സുരക്ഷ, അഞ്ച് കോൺഗ്രസ് നേതാക്കൾ കരുതൽ കസ്റ്റഡിയിൽ

Spread the love

കൊച്ചി: എൻഡിഎയുടെ പ്രചാരണ പരിപാടികളിലും വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങളിലും പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദി ഹെലികോപ്റ്ററിൽ നാവികസേന വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു.

video
play-sharp-fill

അവിടെ നിന്ന് മറൈൻ ഡ്രൈവിൽ നടക്കുന്ന ആദ്യ പരിപാടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി പോകുന്നത്. സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ അഞ്ച് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉൾപ്പെടെ അഞ്ചുപേരെയാണ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ അദാലത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്തതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group