വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടി കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കം; ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും; ശ്രദ്ധേയമായി എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കൊള്ളയ്ക്കും ദുര്‍ഭരണത്തിനുമെതിരെ മലയാളത്തില്‍ മോദിയുടെ ട്വീറ്റും

Spread the love

കൊച്ചി: തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍.

video
play-sharp-fill

ദേശീയപാതാ -66ന്റെ രണ്ടു റീച്ചുകളുടെയടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് മോദി കേരളത്തില്‍ എത്തുന്നത്. ഇതോടൊപ്പം മറ്റു വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നടക്കും.

രാവിലെ 11.45-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും കേരള ധീവരസഭാ സുവര്‍ണജൂബിലി സമാപന സമ്മേളനത്തിലും പങ്കെടുക്കും.
രാവിലെ 11.45-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്റര്‍ മാര്‍ഗം12.15-ന് കൊച്ചി നാവികസേനാ ആസ്ഥാനത്ത് എത്തും. അവിടെനിന്ന് റോഡുമാര്‍ഗം മറൈന്‍ ഡ്രൈവിലേക്ക് തിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് 12.30 മുതല്‍ ഒരുമണിവരെ കേരള ധീവരസഭയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് കലൂര്‍ സ്റ്റേഡിയത്തിനടുത്തുനിന്ന് വേദിവരെ റോഡ്ഷോയില്‍ പങ്കെടുക്കും. സ്റ്റേഡിയം പരിസരത്തെ പ്രത്യേകവേദിയില്‍ 1.15-ന് വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

5,500 കോടിയിലധികം രൂപ ചെലവില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബി.പി.സി.എല്‍.) കൊച്ചി റിഫൈനറിയില്‍ സ്ഥാപിക്കുന്ന പോളിപ്രൊപ്പലിന്‍ യൂണിറ്റിന്റെ ഉദ്ഘാടനവും കൊല്ലം വെസ്റ്റ് കല്ലടയില്‍ സ്ഥാപിക്കുന്ന 50 മെഗാവാട്ട് ഫ്ലോട്ടിങ് സോളാര്‍ പദ്ധതിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

2,650 കോടി രൂപ ചെലവില്‍ നിര്‍മിച്ച മുംബൈ-കന്യാകുമാരി ഇക്കണോമിക് കോറിഡോറിന്റെ ഭാഗമായുള്ള തലപ്പാടി-ചെങ്കള സെക്ഷന്‍ (ദേശീയപാത-66) ആറുവരിപ്പാത, 2,140 കോടി രൂപ ചെലവില്‍ വെങ്ങളംമുതല്‍ രാമനാട്ടുകരവരെ ആറുവരിപ്പാതയായി നവീകരിച്ച കോഴിക്കോട് ബൈപ്പാസ്, പ്രധാനമന്ത്രി ഗ്രാമ സഡക് യോജനപ്രകാരം നിര്‍മിച്ച 23 ഗ്രാമീണ റോഡുകള്‍ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.