
ഡൽഹി : എല്‍പിജി ഉത്പാദനം കൂട്ടുമെന്ന് അറിയിച്ച് റിലയൻസ്.
വാതക ലഭ്യതയ്ക്ക് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും റിലയൻസ് അറിയിച്ചു.
അതേസമയം, ഇന്ധന സർചാർജ്ജ് എയർ ഇന്ത്യ കൂട്ടിയത് എംപിമാർ ഇന്ന് പാർലമെൻറില്‍ ഉന്നയിക്കും.
പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനാല്‍ രാജ്യത്ത് എല്‍പിജി ക്ഷാമം നേരിടുകയാണ്. അതിനിടെ, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക ലഭ്യത കുറയുമെന്ന് സൂചിപ്പിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി രംഗത്തെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാർഹിക ആവശ്യത്തിനുള്ള വാതകം പൂർണമായും ലഭ്യമാക്കുമെന്ന് ഉറപ്പ് നല്കുന്ന മന്ത്രി വാണിജ്യ ആവശ്യങ്ങള്‍ക്കുള്ളതില്‍ 30 ശതമാനം വരെ കുറവ് വന്നേക്കാമെന്ന് അറിയിച്ചു. എല്‍പിജി പൂഴ്ത്തിവയ്പ്പ് തടയാൻ അവശ്യവസ്തു നിയമ പ്രകാരം വിജ്ഞാപനമിറക്കി.
ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകള്‍ക്ക് നാവികസേനയുടെ അകമ്പടിയും കേന്ദ്രസർക്കാർ പരിഗണിക്കുന്നുണ്ട്.



