കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ;നിലവിൽ നിയമവകുപ്പ് സെക്രട്ടറി

Spread the love

തിരുവനന്തപുരം: പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി കെ.ജി സനൽകുമാറിനെ നിയമിച്ചു. നിലവിൽ നിയമ വകുപ്പ് സെക്രട്ടറിയാണ് കെ.ജി സനൽകുമാർ. മന്ത്രിസഭാ യോഗമാണ് സനൽകുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിലേക്ക് ശുപാർശ ചെയ്തത്. മന്ത്രിസഭയുടെ ശുപാർശ ഗവർണർക്ക് സമർപ്പിക്കും.

video
play-sharp-fill

ചുമതലയേൽക്കുന്ന തീയതി മുതൽ അഞ്ച് വർഷം അല്ലെങ്കിൽ 65 വയസ്സ് തികയുന്നത് വരെയാണ് പദവിയുടെ കാലാവധി.2023 ജൂലൈയിലാണ് കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരുന്ന കെ.ജി സനൽകുമാറിനെ ലോ സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്.

ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലായിരുന്നു നിയമനം നൽകിയത്. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ നിന്ന് എൽ.എൽ.ബിയും എൽ.എൽ.എമ്മും പാസായശേഷം 1989ലാണ് അഭിഭാഷകനായി സനൽകുമാർ എൻറോൾ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group