ഡാറ്റ ചോർച്ച കേസ്: സർക്കാർ അനുകൂലമായ വിധിയെ സ്വാഗതം ചെയ്ത്, പ്രതിപക്ഷത്തോട് നന്ദി പറഞ്ഞ് മന്ത്രി എം.ബി. രാജേഷ്

Spread the love

തിരുവനന്തപുരം: ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് അനുകൂലമായി ഹൈക്കോടതി വിധി വന്നതിനെ തുടർന്ന് പ്രതികരണവുമായി മന്ത്രി എം.ബി. രാജേഷ്. സർക്കാർ നടപ്പാക്കിയ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നത് ഗുഡ് ഗവർണൻസിന്റെ ഭാഗമാണെന്നും അതാണ് കോടതി ഇന്നത്തെ നിരീക്ഷണത്തിലൂടെ വ്യക്തമാക്കിയതെന്നും മന്ത്രി പറഞ്ഞു.

video
play-sharp-fill

പ്രതിപക്ഷം കോടതിയെ സമീപിച്ചതിനാലാണ് ഇത്തരമൊരു “ഗുഡ് സർട്ടിഫിക്കറ്റ്” സർക്കാരിന് ലഭിച്ചതെന്നും അതിനാൽ പ്രതിപക്ഷത്തോട് തീരാത്ത കടപ്പാട് ഉണ്ടെന്നും എം.ബി. രാജേഷ് പരിഹസിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരമൊരു വിധി ലഭിക്കാൻ വഴിയൊരുക്കിയതിനും പ്രതിപക്ഷത്തോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഡി.എ സന്ദേശം അയച്ചതിൽ നിയമവിരുദ്ധതയില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ഭരണനിർവഹണത്തിന്റെ ഭാഗമായി ഇത്തരം സന്ദേശങ്ങൾ അയക്കാമെന്നും ഇത് സ്വകാര്യത ലംഘിക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വ്യക്തിഗത അക്കൗണ്ടിൽ നിന്നല്ല, ഐടി മിഷന്റെ അക്കൗണ്ടിൽ നിന്നാണ് സന്ദേശങ്ങൾ അയച്ചതെന്നും ഇത് നല്ല ഭരണനിർവഹണത്തിന്റെ ഭാഗമാണെന്നും സർക്കാർ വിശദീകരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group