നിങ്ങളുടെ കരൾ ആരോഗ്യവാനാണോ? വയറുവേദനയും ക്ഷീണവും തള്ളിക്കളയല്ല്; അറിയാം ലിവർ ക്യാൻസറിൻ്റെ ലക്ഷണങ്ങൾ

Spread the love

ജീവിതശൈലിയും ഭക്ഷണരീതികളും കാരണം ക്യാൻസർ രോഗികളുടെ എണ്ണം വർദ്ധിച്ച് വരികയാണ്. ഇതിൽ തന്നെ ലിവർ കാൻസറിന്റെ എണ്ണവും കൂടുകയാണ്.

video
play-sharp-fill

കരളിനെ ബാധിക്കുന്ന അര്‍ബുദ്ദമാണ് ലിവര്‍ ക്യാന്‍സര്‍. ശരീരത്തിലെ ചെറിയ വേദന, ക്ഷീണം, വയറുവീർപ്പ് പോലുള്ള പ്രശ്നങ്ങളെ പലരും നിസ്സാരമായി കാണാറുണ്ട്. എന്നാൽ ഇവയെ അവഗണിക്കരുത്. ലിവർ ക്യാൻസറിന്റെ പ്രാരംഭ ഘട്ടത്തില്‍ രോഗിക്ക് വയറിന്റെ മുകളില്‍ വലതുഭാഗത്തായി വേദന അനുഭവപ്പെടും. ഈ വേദന സ്ഥിരമായോ ഇടവിട്ടോ വരാം. ചിലപ്പോള്‍ ഈ വേദന പുറത്തേക്കോ തോളിലേക്കോ വ്യാപിക്കാറുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ കൂടുതല്‍ ദിവസം തുടർന്നാല്‍ ഉടൻ ശ്രദ്ധിക്കണം. ഇതും ലിവർ ക്യാൻസറിൻ്റെ ലക്ഷണങ്ങളാവും.

എപ്പോഴും ക്ഷീണം തോന്നുക, പ്രത്യേക കാരണമില്ലാതെ ഭാരം കുറയുക, വിശപ്പില്ലായ്മ, ദീർഘകാലമായുള്ള മഞ്ഞപ്പിത്തം (ചർമ്മവും കണ്ണുകളും മഞ്ഞനിറത്തിലാകുന്നത്), ചെറിച്ചില്‍, വയറുവീർപ്പ്, ഓക്കാനം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലിവർ ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ചില പ്രധാന കാരണങ്ങളുണ്ട്. ദീർഘകാലമായുള്ള മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് അണുബാധ, ഫാറ്റി ലിവർ, അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണരീതി, പുകവലി, മോശം ജീവിതശൈലി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ശരീരഭാരം നിയന്ത്രിക്കുകയും വ്യായാമം ദിനചര്യയുടെ ഭാഗമാക്കുകയും ചെയ്യുക. ഇത്തരത്തിൽ ഏതെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ആരോഗ്യവിദഗ്ധനെ സമീപിക്കുക.