കുമരകം ഗ്രാമ പഞ്ചായത്തിൽ നിന്നൊരു തെരഞ്ഞടുപ്പ് ഹർജി: എട്ടാം വാർഡിൽ ഷൈജു പാപ്പനെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ഹർജി

Spread the love

കുമരകം: കുമരകം ഗ്രാമ പഞ്ചായത്തിൽ നിന്നൊരു തെരഞ്ഞടുപ്പ് ഹർജി.

video
play-sharp-fill

തദ്ദേശ തിരഞ്ഞെടുപ്പിൽ കുമരകം പഞ്ചായത്ത് 8-ാം വാർഡിൽ നിന്നും നീതു റെജിയെ തിരഞ്ഞെടുത്തത് അസാധുവാക്കി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് രണ്ടാമതെത്തിയ ഷൈജു പാപ്പൻ അകത്തേക്കരിയെ വിജയിയായി

പ്രഖ്യാപിക്കണമെന്നാവാശ്യപ്പെട്ട് കോട്ടയം മുൻസിഫ് കോടതിയിൽ ഹർജി നൽകി.
വാർഡിലെ പീടികച്ചിറ ഗോപാലൻ്റെ മകൻ പ്രവീൺ ആണ് ഹാർജി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടികജാതി സംവരണ വാർഡിൽ മത്സരിക്കുന്നതിനായി നീതു റെജി സമർപ്പിച്ച ജാതി സർട്ടിഫിക്കറ്റ് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ആയതിനാൽ സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്.

ഹർജി ഫയലിൽ സ്വീകരിച്ച് മത്സരിച്ച സ്ഥാനാർത്ഥികൾക്ക് നോട്ടീസ് നൽകിയി രിക്കുകയാണ് കോടതി.

വോട്ടിംഗ് നില-
വാർഡ് : 08
1) ബിജെപി . നീതു റെജി 213
2) സ്വതന്ത്രൻ. ഷൈജു പാപ്പൻ 203
3)സി പി ഐ .ബിനു എൻ ആർ 191
4)കോൺ.അഡ്വ. പി.കെ.മനോഹരൻ 140