
ആലപ്പുഴ ; പാർട്ടിയുമായി ഇടഞ്ഞ് അംഗത്വം ഉപേക്ഷിച്ച മുതിർന്ന നേതാവ് ജി.സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ സിപിഎം അവസാനിപ്പിച്ചെന്നു വിവരം.
ഇതോടെ അമ്ബലപ്പുഴ മണ്ഡലത്തില്‍ അദ്ദേഹത്തെ പൊതുസ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കള്‍ സുധാകരനുമായി ബന്ധപ്പെടുന്നുണ്ട്. സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തയാറായാല്‍ യുഡിഎഫ് പിന്തുണ നല്‍കുമെന്ന ഉറപ്പു നല്‍കിയിട്ടുണ്ട്. സുധാകരൻ സ്വന്തം നിലയില്‍ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുമെന്ന തരത്തിലാണു ചർച്ചകള്‍ നീങ്ങുന്നത്.
ജി.സുധാകരന്റെ തീരുമാനം അറിഞ്ഞ ശേഷമേ അമ്ബലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർഥിയെ തീരുമാനിക്കുകയുള്ളുവെന്ന സന്ദേശം സംസ്ഥാന നേതൃത്വം ജില്ലയിലെ നേതാക്കളെ അറിയിച്ചിട്ടുണ്ട്. അമ്ബലപ്പുഴ മണ്ഡലത്തിലെ സാധ്യതാ സ്ഥാനാർഥി പട്ടികയിലുള്ള കോണ്‍ഗ്രസ് നേതാക്കളോട് മറ്റെവിടെയെങ്കിലും പരിഗണിക്കേണ്ടതുണ്ടോ എന്നു നേരത്തേ തന്നെ നേതൃത്വം ആരാഞ്ഞിരുന്നു.
സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ടു സംസാരിച്ചിട്ടും വഴങ്ങാത്ത ജി.സുധാകരനുമായി ഇനി അനുനയ നീക്കങ്ങള്‍ വേണ്ടെന്ന നിലപാടിലാണു സിപിഎം നേതൃത്വം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എം.വി.ഗോവിന്ദനും സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസറും സുധാകരനുമായി ഫോണില്‍ സംസാരിച്ചിരുന്നു. അംഗത്വം പുതുക്കണമെന്ന് കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയും ജില്ലാ സെക്രട്ടേറിയറ്റംഗം ജി. ഹരിശങ്കറും നാലുദിവസം മുൻപ് സുധാകരന്റെ വീട്ടിലെത്തി അഭ്യർഥിച്ചിരുന്നു. സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ നിർദേശപ്രകാരമായിരുന്നു ഇത്.
അംഗത്വം പുതുക്കുക, സർക്കാർപരിപാടികളില്‍ പങ്കെടുക്കുക, തിരഞ്ഞെടുപ്പു പ്രവർത്തനവുമായി ബന്ധപ്പെട്ടു നല്കിയ ചുമതലകള്‍ നിർവഹിക്കുക എന്നീ കാര്യങ്ങളാണ് അദ്ദേഹത്തോടാവശ്യപ്പെട്ടത്. എന്നാല്‍, സുധാകരന്റെ സമീപനം അനുകൂലമായിരുന്നില്ല. ഈ സാഹചര്യമാണ് ഇനി ചർച്ച വേണ്ടെന്ന നിലപാടെടുക്കാൻ പ്രേരണയായെതെന്നാണു സൂചന.



