നടിയെ ആക്രമിച്ച കേസ്: സര്‍ക്കാര്‍ അപ്പീല്‍ സ്വീകരിച്ച് ഹൈക്കോടതി; ദിലീപ് ഉള്‍പ്പെടെയുള്ള വെറുതെ വിട്ട പ്രതികള്‍ക്ക് നോട്ടീസ്

Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇതോടെ നടന്‍ ദിലീപ് ഉള്‍പ്പെടെ വെറുതെ വിട്ട പ്രതികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. നെടുമ്പാശ്ശേരി എസ്‌എച്ച്ഒ വഴിയാണ് നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദേശം നൽകിയത്.

video
play-sharp-fill

വിചാരണക്കോടതിയുടെ വിധിയില്‍ ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായതായി ചൂണ്ടിക്കാട്ടി ഏകദേശം 300 പേജുള്ള അപ്പീലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ഏഴു മുതല്‍ പത്തുവരെയുള്ള പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

കേസിലെ ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍ക്ക് വിചാരണക്കോടതി 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷ വിധിച്ചിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായും കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ എട്ടാം പ്രതിയായ ദിലീപ് ഉള്‍പ്പെടെ ഏഴ് മുതല്‍ പത്ത് വരെയുള്ള പ്രതികളെ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാല്‍ കോടതി വെറുതെ വിട്ടിരുന്നു. ഇതിനിടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേസിലെ അഞ്ചും ആറും പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group