രാജ്യത്ത് എല്‍പിജി സിലണ്ടര്‍ ക്ഷാമം രൂക്ഷം; സിലിണ്ടറുകള്‍ക്ക് അധിക തുക കൊടുക്കേണ്ട സാഹചര്യം; ഹോട്ടലുകള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍…!

Spread the love

ഡല്‍ഹി: രാജ്യത്ത് എല്‍പിജി സിലണ്ടർ ക്ഷാമം രൂക്ഷം.

video
play-sharp-fill

മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്.
സിലണ്ടർ പ്രതിസന്ധി രൂക്ഷമായാല്‍ ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു.

നിലവിലെ പ്രതിസന്ധി 20 ശതമാനം ഹോട്ടലുകളുടെ പ്രവർത്തനത്തെ ബാധിച്ചു. രണ്ടുദിവസത്തിനകം ഇത് 60 ശതമാനം ആകുമെന്നും ഹോട്ടല്‍ ഉടമകള്‍ സര്‍ക്കാറിന് അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിലിണ്ടറുകള്‍ക്ക് അധിക തുക കൊടുക്കേണ്ട സാഹചര്യമെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ഇതോടെ എണ്ണ ശുദ്ധീകരണ പ്ലാന്റുകള്‍ക്ക് അധിക ഉത്പാദനത്തിന് നിർദ്ദേശം നല്‍കി പെട്രോളിയം മന്ത്രാലയം. ഗാർഹിക എല്‍പിജിക്ക് മുൻഗണന നല്‍കണമെന്നും ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം എന്നിവിടങ്ങളിലേക്കുള്ള വിതരണത്തിനും മുൻഗണന നല്‍കണമെന്നും പെട്രോളിയം മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വ്യവസായിക മേഖലയിലെ വിതരണം അവലോകനം ചെയ്യാൻ കമ്മിറ്റിയെ രൂപീകരിച്ചതായും പെട്രോളിയം മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആഭ്യന്തര ആവശ്യങ്ങള്‍ തടസ്സമില്ലാതെ നിറവേറ്റുന്നതിനാണ് ഈ നടപടിയെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങള്‍ ആഗോള ഇന്ധന വിതരണത്തെ ബാധിച്ച സാഹചര്യത്തിലാണ് തീരുമാനം.