
കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി (56) അന്തരിച്ചു.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അന്ത്യം.
പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കും വാര്‍ധക്യസഹജമായ അവശതകള്‍ക്കും ചികിത്സയിലായിരുന്നു രാജേശ്വരി. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്കരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2016 ഏപ്രില്‍ 28-നാണ് പെരുമ്പാവൂരിലെ കനാല്‍ പുറമ്പോക്കിലുള്ള വീട്ടില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേരളത്തെ നടുക്കിയ ഈ ക്രൂരമായ കൊലപാതകത്തില്‍ പ്രതിയെ കണ്ടെത്താന്‍ പിന്നീട് വിപുലമായ അന്വേഷണം നടന്നു.



