
കൊച്ചി: വാഹനം ഓടിക്കുന്ന സമയത്തുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങളേക്കുറിച്ച് മുന്നറിയിപ്പുമായി എംവിഡി.
കയ്യില്‍ മൊബൈല്‍ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് പ്രശ്നമെന്നാണ് പലരും ധരിച്ചിരിക്കുന്നത്. ഓടുന്ന വാഹനത്തില്‍ ചാർജ്ജ് ചെയ്യുന്ന മൊബൈല്‍ ഫോണ്‍ ഹെല്‍മറ്റിനുള്ളില്‍ വച്ച് സംസാരിക്കുന്ന യുവതിയുടെ ചിത്രം സഹിതമാണ് എംവിഡിയുടെ മുന്നറിയിപ്പ്. ചെവിക്കുള്ളില്‍ വച്ച ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഹെല്‍മറ്റ് കൊണ്ട് മറച്ച് അതിസാമർത്ഥ്യം കാണിക്കുന്നവരും ഉണ്ടെന്നും മോട്ടോർ വെഹിക്കിള്‍ ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പില്‍ വിശദമാക്കുന്നത്. വാഹനം ഓടുമ്പോള്‍ മൊബൈല്‍ ഫോണിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന സ്വന്തം തലച്ചോറിന്റെ പ്രവർത്തനം വാഹനത്തിന്റെ നിയന്ത്രണത്തിന് ഉപകരിക്കുന്നില്ല എന്ന സത്യം ഇവർ തിരിച്ചറിയുന്നില്ലെന്നാണ് മോട്ടോർ വെഹിക്കിള്‍ ഡിപ്പാർട്ട്മെന്റ് വിശദമാക്കുന്നത്. സ്വജീവനും മറ്റുള്ളവരുടെ ജീവനും ഇവർ അപകടത്തിലാക്കുന്നുവെന്നാണ് എംവിഡി വിശദമാക്കുന്നത്.ഫേസ്ബുക്ക് കുറിപ്പിലാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വാഹനം ഓടിക്കലിനേക്കുറിച്ചുള്ള മുന്നറിയിപ്പ്.
മോട്ടോർ വെഹിക്കിള്‍ ഡിപ്പാർട്ട്മെന്റിന്റെ കുറിപ്പിന്റെ പൂർണരൂപം
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യസന്ധമായി പറയുകയാണെങ്കില്‍ ഈ ടെക്നോളജി പ്രയോഗിക്കാത്ത ഇരുചക്രവാഹന ഡ്രൈവർമാർ കുറവായിരിക്കും. കയ്യില്‍ മൊബൈല്‍ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് പ്രശ്നമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന “സമർത്ഥ”രാണ് ആണ്‍പെണ്‍ ഭേദമെന്യേ ഇത്തരം പ്രവർത്തികളില്‍ ഏർപെടുന്നത് എന്ന കാര്യത്തില്‍ തർക്കമില്ല. ഓടുന്ന ഇരു ചക്ര വാഹനത്തില്‍, ചാർജ് ചെയ്തു കൊണ്ടിരിക്കുന്ന മൊബൈലില്‍ സംസാരിക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്വബോധത്തെ എന്ത് പേരിട്ട് വിളിക്കും..!!!
ചെവിക്കുള്ളില്‍ വച്ച ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഹെല്‍മറ്റ് കൊണ്ട് മറച്ച് അതിസാമർത്ഥ്യം കാണിക്കുന്നവരും ഉണ്ട്.
പക്ഷേ വാഹനം ഓടുമ്പോള്‍ മൊബൈല്‍ ഫോണിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന സ്വന്തം തലച്ചോറിന്റെ പ്രവർത്തനം വാഹനത്തിന്റെ നിയന്ത്രണത്തിന് ഉപകരിക്കുന്നില്ല എന്ന സത്യം ഇവർ തിരിച്ചറിയുന്നില്ല.
സ്വജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തില്‍ പെടുത്താൻ സാധ്യതയുള്ള ഇവരെയൊന്ന് ഉപദേശിക്കാൻ പോലും ഒന്നിച്ച് യാത്ര ചെയ്യുന്നവരോ അറിയാവുന്നവരോ ശ്രമിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.







