
തിരുവനന്തപുരം: എലത്തൂര്‍ സീറ്റിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നതിന് പിന്നാലെ മന്ത്രി എ കെ ശശീന്ദ്രന് എന്‍സിപി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
ഏകപക്ഷീയമായി ചർച്ച നടക്കുന്നുവെന്നാണ് പരാതി. തന്റെ സ്ഥാനാർത്ഥിത്വം ഒഴിവാക്കാനാണ് നീക്കമെന്നും ശശീന്ദ്രൻ പറയുന്നു. എൻസിപിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രശ്നങ്ങളുണ്ട്.
എലത്തൂർ സീറ്റ് എൻസിപിക്ക് സിപിഎം വിട്ടുകൊടുത്തതാണ്. അവിടെ ശശീന്ദ്രനെതിരെ വലിയ നീക്കം നടക്കുന്നുണ്ട്. മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയാണ്. പിസി ചാക്കോ അടക്കമുള്ളവർ ഈ ആവശ്യമാണ് മുന്നോട്ട് വെയ്ക്കുന്നത്. എന്നാൽ ശശീന്ദ്രൻ മാറാൻ തയ്യാറല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


