‘ഉമ്മൻ ചാണ്ടിയോട് കാട്ടിയ നീതികേടിന് കിട്ടിയ കൂലി’; ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുന്നത്?; ചോദ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Spread the love

തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഉമ്മൻ ചാണ്ടിയോട് കാട്ടിയ നീതികേടിന് കിട്ടിയ കൂലിയാണിത്. ഹോട്ടല്‍ വളഞ്ഞു ഒരു എം എല്‍ എയെ രാത്രി അറസ്റ്റ് ചെയ്തു. എപ്പോഴാണ് അതുപോലെ ഗണേഷ് കുമാറിനെ അങ്ങനെ പിടിക്കൂടുക. നിരന്തര കുറ്റവാളി ആയ ഗണേഷിനെ കുറിച്ച്‌ ഭാര്യ തന്നെ പരാതി ഉന്നയിച്ചു.

video
play-sharp-fill

 

ഊരും പേരും ഇല്ലാത്ത മെയിലിന്റെ അടിസ്ഥാനത്തില്‍ ജനപ്രതിനിധിയെ അറസ്റ്റ് ചെയ്ത പൊലീസ് ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുക. ഗണേഷിനെ അറസ്റ്റ് ചെയ്യാൻ എപ്പോഴാണ് മുഖ്യമന്ത്രിയുടെ പോലീസ് എപ്പോഴാണ് പുറപ്പെടുക. എപ്പോഴാണ് മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങുക. ഗണേഷിന്റെ ഭാര്യ കണ്ട്രോള്‍ റൂമില്‍ നല്‍കിയ പരാതിയ്ക്ക് എന്ത് പരിഹാരമുണ്ടായി. മന്ത്രി ഫോണ്‍ ചോർത്തിയെന്ന ഭാര്യയുടെ പരാതി അതീവ ഗുരുതരം.

 

ഗണേഷ് കുമാറിന് ധാരാളം പ്രണയങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു, അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. കെഎസ്‌ആർടിസി ബസ് ഒന്നും അല്ലല്ലോ വഴിയില്‍ കാണുന്നവരെ എല്ലാം വിളിച്ചു കയറ്റാൻ. ഗണേഷ് കുമാറിന്റെ ഭാര്യയെ മന്ത്രിയുടെ സ്റ്റാഫുകള്‍ കയ്യേറ്റംചെയ്തു. രാജ്യത്തിന്റെ നിയമത്തിന്റെ ഒരു പരിരക്ഷയും കിട്ടാത്ത കുറ്റകൃത്യം അവിടെ നടന്നോ എന്ന് ഗണേഷ് കുമാർ വ്യക്തമാക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഗണേശിന്റെ യോഗ്യത ഏറ്റവും നന്നായി അറിയാവുന്നത് ആർ ബാലകൃഷ്ണ പിള്ളക്കാണ്. ഏറ്റവും കൂടുതല്‍ IVF സെന്ററുകള്‍ പത്തനാപ്പുരത്ത്. ഒറ്റയടിക്ക് മൂന്ന് പാട് കിട്ടിയ ആളാണ് ഗണേഷ് കുമാർ. മന്ത്രിയുടെ സ്റ്റാഫുകള്‍ കയ്യേറ്റം ചെയ്തത് കുറ്റകരമല്ലേ. അധികാര ദുർവിനിയോഗം നടന്നു. പ്രണയമാണെന്നു പറഞ്ഞാലും അന്നേ ദിവസം എന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനം നടന്നോയെന്ന് ഗണേഷ് കുമാർ മറുപടി പറയണം. നമ്മള്‍ വിശ്വാസപൂർവ്വം കാണുന്ന ഏതെങ്കിലും ബിംബത്തെ ഗണേഷ് കുമാർ ചൂഷണം ചെയ്തിട്ടുണ്ടോ എന്നും അറിയണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.