അമ്പലപ്പുഴയിൽ ജി .സുധാകരൻ സ്വതന്ത്രനായി മത്സരിച്ചാല്‍, നേരിടാൻ വി.എസ്.അച്യുതാനന്ദന്റെ മകൻ അരുണ്‍കുമാറിനെ കളത്തിലിറക്കും; പുതിയ നീക്കവുമായി സിപിഎം

Spread the love

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തില്‍ മുതിർന്ന നേതാവ് ജി.സുധാകരൻ സ്വതന്ത്രനായി മത്സരിച്ചാല്‍, നേരിടാൻ വി.എസ്.അച്യുതാനന്ദന്റെ മകൻ അരുണ്‍കുമാറിനെ കളത്തിലിറക്കാൻ സി.പി.എം നീക്കം. സുധാകരൻ മത്സരിക്കാൻ സാധ്യതയുണ്ടെന്നും, സ്ഥാനാർത്ഥിത്വം പാർട്ടിക്ക് കനത്ത വെല്ലുവിളി ഉയർത്തുമെന്നും വ്യക്തമാക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട് .

video
play-sharp-fill

സുധാകരൻ സ്വതന്ത്രനാവുകയും യു.ഡി.എഫ് പിന്തുണയ്ക്കുകയും ചെയ്താല്‍ സിറ്റിംഗ് സീറ്റ് സി.പി.എമ്മിന് കൈവിട്ടുപോയേക്കും. അഴിമതി രഹിത ജനകീയ ഇമേജുകളുള്ള സുധാകരനെ നേരിടണമെങ്കില്‍ വൈകാരികമായി വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയെ രംഗത്തിറക്കണമെന്ന തരത്തിലാണ് ചർച്ച. വി.എസിന്റെ ജന്മനാട്ടില്‍ മകനെ മത്സരിപ്പിച്ചാല്‍ ഇത്തരത്തില്‍ വൈകാരികത സൃഷ്ടിക്കാൻ സാധിക്കുമെന്ന തരത്തിലാണ് ആലോചനകള്‍ പുരോഗമിക്കുന്നത്. മുമ്പ് മലമ്പുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച്‌ അഭ്യുഹങ്ങള്‍ ഉയർന്ന സാഹചര്യത്തില്‍ പാർട്ടി തീരുമാനം അനുസരിക്കുമെന്നായിരുന്നു അരുണ്‍കുമാറിന്റെ പ്രതികരണം.

അതേസമയം, അമ്പലപ്പുഴ മണ്ഡലത്തില്‍ പ്രചാരണത്തിന്റെ ഭാഗമായി പതിക്കാനുള്ള സിറ്റിംഗ് എം.എല്‍.എ എച്ച്‌.സലാമിന്റെ ചിത്രം പതിച്ച ഫ്ലക്സുകള്‍ തയ്യാറാക്കി കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group